Monday October 23, 2017
Latest Updates

അബോര്‍ഷന് അനുകൂലവാദങ്ങളുമായി ഐറിഷ് സിറ്റിസണ്‍ അസംബ്ലിയിലെ ഭൂരിപക്ഷം,തീരുമാനമെടുക്കാതെ പിരിഞ്ഞു

അബോര്‍ഷന് അനുകൂലവാദങ്ങളുമായി ഐറിഷ് സിറ്റിസണ്‍ അസംബ്ലിയിലെ ഭൂരിപക്ഷം,തീരുമാനമെടുക്കാതെ പിരിഞ്ഞു

ഡബ്ലിന്‍:അബോര്‍ഷനെതിരെ നിലവിലുള്ള ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് വാദിക്കുന്നവരുടെ ഭൂരിപക്ഷ അഭിപ്രായത്തിനിടയിലും അന്തിമ നിര്‍ദേശങ്ങള്‍ നല്‍കാതെ അയര്‍ലണ്ടിലെ സിറ്റിസണ്‍ അസംബ്ലി പിരിഞ്ഞു.

സിറ്റിസണ്‍ അസംബ്ലിയില്‍ 13,500ഓളം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 8,000ഓളം എണ്ണം അസംബ്ലി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു.99 അംഗ അസംബ്ലി വാരാന്ത്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു.

എട്ടാം ഭേദഗതി നീക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ അസംബ്ലിയുടെ നിര്‍ദേശപ്രകാരമാണ് കൂടുതല്‍ യോഗങ്ങള്‍ നടക്കുക.തുടര്‍ന്ന് ഇക്കാര്യത്തില്‍ റഫറണ്ടം നടത്തേണ്ടതുണ്ടോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും.

ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഒരു പൗരന് നല്‍കുന്ന എല്ലാ അവകാശങ്ങളും നല്‍കണമെന്നാണ് അസംബ്ലിക്ക് ലഭിച്ച കൂടുതല്‍ സന്ദേശങ്ങളും പറയുന്നത്. അബോര്‍ഷന്‍ അനുവദിക്കണം എന്ന ആവശ്യവുമായും ധാരാളം പേര്‍ അസംബ്ലിയില്‍ എത്തിയിട്ടുണ്ട്.

Scroll To Top