Saturday December 03, 2016
Latest Updates

ഐറിഷ് വാട്ടര്‍ നിര്‍ത്തലാക്കമെന്ന ഷിന്‍ ഫെയിനിന്റെ പ്രമേയം പരാജയപ്പെട്ടു; ഫിയാന ഫാള്‍ നിഷ്പക്ഷത പാലിച്ച് സര്‍ക്കാരിനെ രക്ഷിച്ചു

ഐറിഷ് വാട്ടര്‍ നിര്‍ത്തലാക്കമെന്ന ഷിന്‍ ഫെയിനിന്റെ പ്രമേയം പരാജയപ്പെട്ടു; ഫിയാന ഫാള്‍ നിഷ്പക്ഷത പാലിച്ച് സര്‍ക്കാരിനെ രക്ഷിച്ചു

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ നിര്‍ത്തലാക്കാനായി ഷിന്‍ ഫെന്‍ കൊണ്ടുവന്ന പ്രമേയം ഡോളില്‍ പരാജയപ്പെട്ടു. ഫിയനാഫാള്‍ നിഷ്പക്ഷത പാലിച്ചതാണ് സര്‍ക്കാരിന് തുണയായത്. സ്വതന്ത്ര ടിഡിമാരുടെ കൂടി പിന്തുണയോടെയായിരുന്നു ഷിന്‍ ഫെന്‍ പ്രമേയം അവതരിപ്പിച്ചത്. ഐറിഷ് വാട്ടറിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമോ എന്ന വിഷയത്തില്‍ ജനഹിതം പരിശോധിക്കുക എന്ന ആവശ്യവും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പ്രമേയത്തെ എതിര്‍ത്ത ഫിനഗേല്‍സ്വതന്ത്ര സര്‍ക്കാര്‍, ചാര്‍ജ്ജ് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തുക, കമ്മീഷനെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം അന്തിമ തീരുമാനം എടുക്കുക എന്ന പഴയ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ പ്രമേയം 39നെതിരെ 60 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സര്‍ക്കാരിന്റെ പ്രമേയം 38നെതിരെ 59 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. വോട്ടെടുപ്പില്‍ നിന്നും മാറി നിന്ന ഫിയനാഫാള്‍, കമ്മീഷനെ നിയമിക്കുക എന്ന നിര്‍ദ്ദേശത്തോട് യോജിച്ചു.

ഡോളിനകത്തും പുറത്തുമായി വാട്ടര്‍ ചാര്‍ജ്ജുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്.

Scroll To Top