Monday December 05, 2016
Latest Updates

നേപ്പാളില്‍ പരിക്കേറ്റ മലയാളി ഡോക്ടറെ ഇന്ത്യയിലെത്തിച്ചു

നേപ്പാളില്‍ പരിക്കേറ്റ മലയാളി ഡോക്ടറെ ഇന്ത്യയിലെത്തിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നേപ്പാളിലേക്ക് ടൂര്‍ പോയ മൂന്നംഗ മലയാളി ഡോക്ടര്‍മാരില്‍ ഒരാളെ ഇന്ത്യയിലെത്തിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു ഡൊക്ടര്‍മാരും മരണപ്പെട്ടതായി നേരത്തെ സ്ഥിതീകരിച്ചിരുന്നു.

കാസര്‍കോഡ് സ്വദേശി അബിന്‍ സൂരിയെയാണ് ഇപ്പോള്‍ ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവിന്റെ ഫലമായി വ്രുക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച അബിനെ നേപ്പാളില്‍ വച്ച് രണ്ടു തവണ ഡയാലിസിസിനു വിധേയനാക്കിയിരുന്നു. എന്നാല്‍ ഇനിയും ഡയാലിസിസ് വേണ്ടി വരില്ലെന്നും ത്രിപ്തികരമായ ആരോഗ്യ സ്ഥിതിയിലാണ് അബിനെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

രാവിലെ അഞ്ചു മണിയോടെയാണ് അബിനെ അയിംസില്‍ പ്രവേശിപ്പിച്ചതു്. അബിനൊപ്പം നേപ്പാളിലുണ്ടായിരുന്ന ഡോ: ഇര്‍ഷാദ്, ഡോ: ദീപക് എന്നിവരുടെ മ്രുതദേഹങ്ങള്‍ രാത്രിയോടെ നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്.

അബിന്‍ സൂരിയുടെ ചികിത്സാ ചിലവും മറ്റു രണ്ടു പേരുടെ മ്രുതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവും വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ കൂടുതല്‍ മലയാളികള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്.

 

 

Scroll To Top