Thursday December 08, 2016
Latest Updates

അഭിഷേകാഗ്‌നി ധ്യാനം ഓഗസ്റ്റ് 28 ന് തുടങ്ങും, ലിമിറിക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

അഭിഷേകാഗ്‌നി ധ്യാനം ഓഗസ്റ്റ് 28 ന് തുടങ്ങും, ലിമിറിക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ലിംറിക്ക്. സീറോ മലബാര്‍ സഭ ലിംറിക്ക് അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

ആത്മീയ ജീവിതത്തില്‍ അഭിഷേകത്തിന്റെ അഗ്‌നി ജ്വലിപ്പിക്കുന്ന റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ലിംറിക്കിലെ പാട്രിക്ക്‌സ് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 28,29,30 തിയതികളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ നടത്തപ്പെടുന്നതാണ്.

മുന്‍വര്‍ഷങ്ങളില്‍ നടത്തപ്പെട്ടത് പോലെ ഈ വര്‍ഷവും കുട്ടികള്‍ക്കായ് പ്രത്യേക ധ്യാനവും, മുതിര്‍ന്നവര്‍ക്കായുള്ള കൗണ്‍സിലിങ്ങും യുകെ യിലെ സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്നതാണ്. 

എല്ലാ ദിവസങ്ങളിലും കുമ്പസാരത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ മൂന്ന് ദിവസങ്ങളിലുമുള്ള ധ്യാനത്തിന് ഫാ.സേവ്യര്‍ ഖാന്‍ വട്ടായിയില്‍ നേതൃത്വം നല്‍കുന്നതായിരിക്കും.ഇതിനായ് പ്രത്യേക കമ്മിറ്റികള്‍ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ പ്രവൃത്തിച്ച് വരുന്നു. 

ജോജോ ദേവസി(ലിറ്റര്‍ജി ) റോബിന്‍ ജോസഫ്(ഫുഡ് & അക്കോമഡേഷന്‍) മോനച്ചന്‍ നാരകത്തറ(കുട്ടികളുടെ ധ്യാനം) മേരി യാക്കോബ്(ഹൗസ്‌കീപിംഗ്) ,പോമി മാത്യു(ഫിനാന്‍സ്),ജോമാന്‍ ജോസഫ്(.പി. ആര്‍. ഓ) മിനി ബിജു(ഫസ്റ്റ് എയ്ഡ്) അനില്‍ ആന്റണി(സെക്ക്യൂരിറ്റി ഇന്‍ ചാര്‍ജ്)എന്നിവര്‍ക്കാണ് വിവിധ കമ്മിറ്റികളുടെ ചുമതല.

സീറോ മലബാര്‍ സഭയുടെ നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ റവ. മോണ്‍. ആന്റണി പെരുമായന്‍ വി. കുര്‍ബാന മദ്ധ്യേ ധ്യാനം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുന്നതും, 29ാം തിയതി ശനിയാഴ്ച ലിമറിക്ക് രൂപത ബിഷപ്പ് മോസ്റ്റ് റവ. ഡോ. ബ്രണ്ടന്‍ ലീഹി സന്ദേശവും ആശീര്‍വാദവും നല്‍കുന്നതുമാണ്.

ഈ ധ്യാനത്തിലും വചനപ്രഘോഷണത്തിലും രോഗശാന്തി ശുശ്രൂഷയിലും പങ്കുകൊണ്ട് ആത്മാഭിഷേകവും ജീവിതനവീകരണവും നേടുവാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുകയും ഈ ധ്യാനത്തിന്റെ വിജയത്തിനായ് എല്ലാ ദിവസങ്ങളിലും നിങ്ങളുടെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് സീറോ മലബാര്‍ സഭ ലിമറിക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ജോമോന്‍ ജോസഫ് 
(ജനറല്‍ കണ്‍വീനര്‍ /087 91 91 532, 089 44 61 284 ) 
ജോജോ ദേവസി (കൈക്കാരന്‍) 087 76 20 925

lim dya  gps

Scroll To Top