Thursday December 08, 2016
Latest Updates

ലീമറിക്ക് അഭിഷേകാഗ്‌നി ധ്യാനം ഇന്ന് സമാപിക്കും,പരിസ്ഥിതി സംരക്ഷണം ക്രൈസ്തവ ധര്‍മ്മങ്ങളില്‍ പ്രധാനമായതെന്ന് ബിഷപ് ബ്രെണ്ടന്‍ ലീഹി

ലീമറിക്ക് അഭിഷേകാഗ്‌നി ധ്യാനം ഇന്ന് സമാപിക്കും,പരിസ്ഥിതി സംരക്ഷണം ക്രൈസ്തവ ധര്‍മ്മങ്ങളില്‍ പ്രധാനമായതെന്ന് ബിഷപ് ബ്രെണ്ടന്‍ ലീഹി

 ലീമറിക്ക്: ലിമറിക്കിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പാട്രിക്ക്‌സ് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി ധ്യാനം ഇന്ന് വൈകിട്ട് സമാപിക്കും.

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ത്രിദിനധ്യാനത്തില്‍ സംബന്ധിക്കാന്‍ എത്തിയ നൂറുകണക്കിന് വിശ്വാസികള്‍ ഇന്നലെയും പരിശുദ്ധാത്മ വരപ്രസാദം ഏറ്റുവാങ്ങി.രാവിലെ ജപമാലയോടെ ആരംഭിച്ച ശുശ്രൂഷകളെ തുടര്‍ന്ന് ഫാ.സേവ്യര്‍ഖാനും,ഫാ.ഫ്രാന്‍സീസ് നീലങ്കാവിലും ചേര്‍ന്നു വിശുദ്ധബലിയര്‍പ്പിച്ചു. brnnan

ഇന്നലെ ധ്യാനവേദിയില്‍ എത്തിയ ലിമറിക്ക് ബിഷപ് ബ്രെണ്ടന്‍ ലീഹി വചനസന്ദേശം നല്‍കി വിശാസി സമൂഹത്തെ ആശിര്‍വദിച്ചു.’സൃഷ്ടി പ്രപഞ്ചത്തെ സംരക്ഷിക്കാതെയിരിക്കുന്ന ക്രിസ്ത്യാനി ദൈവത്തിനു നമ്മോടുള്ള കരുതലില്‍ നിന്നും പിറന്ന കരവേലയെയാണ് അവഗണിക്കുന്നത് എന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് സഹജീവികളോടുള്ള നാമൊരുത്തരുടെയും ഉത്തരവാദിത്വം കൂടിയാണ്.ഫ്രാന്‍സീസ് പാപ്പയുടെ പ്രബോധനങ്ങളെ അനുസ്മരിച്ച് ബിഷപ് ലീഹി പറഞ്ഞു.അത് കൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണം ക്രൈസ്തവ ധര്‍മ്മങ്ങളില്‍ പ്രധാനമായതാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.

ഇന്ന് വൈകിട്ട് 5.30 ന് ധ്യാനം സമാപിക്കും.കൌണ്‍സിലിംഗ് ആവശ്യമുള്ളവര്‍ രാവിലെ തന്നെ എത്തിചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.brennan 2

പതിവ് പോലെ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ദിവ്യബലി അര്‍പ്പിക്കപ്പെടുക.

കുട്ടികളുടെ ധ്യാനത്തിലും മുന്നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ആയിരത്തി നാനൂറോളം മലയാളികള്‍ ഇന്നലെയും ധ്യാനത്തില്‍ പങ്കെടുത്തു. 

Scroll To Top