Sunday December 04, 2016
Latest Updates

ലാളിത്യത്തിന്റെ ആള്‍രൂപം 

ലാളിത്യത്തിന്റെ ആള്‍രൂപം 

ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു എ.ബി ബര്‍ദന്‍ . ഇടത് ആശയങ്ങളില്‍ അടിയുറച്ചു നിന്ന ബര്‍ദന്റെ പേര് ഒരു വിവാദത്തിനൊപ്പവും മാധ്യമങ്ങളില്‍ വന്നില്ല.ഇടതുപാര്‍ട്ടികള്‍ ഒന്നിക്കുന്നമെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമാക്കാനാവാതെയാണ് അദ്ദേഹം ചരിത്രത്തിലേക്കു മറയുന്നത്.

കമ്മ്യൂണിസ്റ്റ് ഐക്യത്തിനു വേണ്ടി വാദിക്കുമ്പോഴും സി പി ഐ തന്നെയാണ് മികച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞിരുന്നു.ലാളിത്യമാണ് കാതലായ ഭാവമെങ്കിലും പറയാനുള്ളത് ആരുടെ മുഖത്തു നോക്കി പറയാനും അദ്ദേഹം മടിച്ചില്ല. ആണവ കരാറുമായി മുന്നോട്ടു പോയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന മന്ത്രിക്കു കത്തെഴതുമ്പോള്‍ സി പി എമ്മിനോട് ആലോചിക്കാതിരുന്നും നട്ടെല്ലുവളയ്ക്കാന്‍ ബര്‍ദ്ദന്‍ ഇഷ്ടപ്പെടാത്തതു കൊണ്ടു തന്നെ.

അടിയന്തരാവസ്ഥയെ അനുകൂലിച്ചത് തെറ്റായിരുന്നെന്നും അതേതുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകന്ന് തുടങ്ങിയെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്, എന്‍.ഡി.എ എന്നിവര്‍ക്ക് പകരം മൂന്നാം ബദല്‍ മുന്നണി യാഥാര്‍ഥ്യമാക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും അതിനുവേണ്ടി പ്രവര്‍ത്തിച്ചതും അദ്ദേഹമായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതിന് വീട്ടില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നതിനാല്‍ പൈതൃക സ്വത്ത് പോലും ബര്‍ദന് ലഭിച്ചില്ല.195762 കാലഘട്ടത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റി എം.എല്‍.എ ആയിരുന്നതിന് കിട്ടുന്ന പെന്‍ഷനും പാര്‍ട്ടി നല്‍കുന്ന തുച്ഛമായ തുകയും മാത്രമായിരുന്നു വരുമാനം. സ്വന്തമായി വസ്തുവോ വീടോ വാഹനമോ ഇല്ലായിരുന്നു.ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പഴയ പാത്രവും ഗ്‌ളാസും, രണ്ട് ജോഡി ചെരിപ്പും, മൂന്നു ജോഡി വസ്ത്രവുമായിരുന്നു ആകെ സമ്പാദ്യം.പഴയ തലമുറയിലെ കമ്യൂണിസ്റ്റുകാര്‍ കാത്തു സൂക്ഷിച്ച വ്യക്തിശുദ്ധിയുടെയും ആത്മധൈര്യത്തിന്റെയും ആള്‍രൂപമായിരുന്നു ജനകീയനായ ഈ നേതാവ് 





Scroll To Top