Monday January 23, 2017
Latest Updates

റെജി സെബാസ്റ്റ്യന്റെ മൃതദേഹം ഇന്ന് വൈകിട്ട് പൊതുദര്‍ശനത്തിന് വെയ്ക്കും

റെജി സെബാസ്റ്റ്യന്റെ മൃതദേഹം ഇന്ന്  വൈകിട്ട് പൊതുദര്‍ശനത്തിന് വെയ്ക്കും

ഡബ്ലിന്‍: ആര്‍ഡിയില്‍  ഹൃദയ സ്തംഭനം മൂലം നിര്യാതയായ മലയാളി നേഴ്‌സ് അങ്കമാലി കൂനത്താനില്‍ സെബാസ്റ്റ്യന്റെ ഭാര്യ റെജി സെബാസ്റ്റ്യന്റെ മൃതദേഹം  ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം 4 മുതല്‍ 10 വരെ ആര്‍ഡി ഹേല്‍ സ്ട്രീറ്റിലുള്ള മൂര്‍ ഹാള്‍ നേഴ്‌സിംഗ് ഹോമില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആര്‍ഡി ജോണ്‍ സ്ട്രീറ്റ് റോഡിലുള്ള ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റി ദേവാലയത്തിലേയ്ക്ക് മൃതദേഹം കൊണ്ടുവരും.തുടര്‍ന്ന് അയര്‍ലണ്ടിലുള്ള മലയാളി വൈദികരുടെ നേതൃത്വത്തില്‍ പരേതയുടെ ആത്മശാന്തിക്കായി ദിവ്യബലിയും മറ്റ് ശുശ്രൂഷകളും നടത്തപ്പെടും. 

നിയമാനുസൃതമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളിയിലയിരിക്കും സംസ്‌കാരശുശ്രൂഷകള്‍ നടത്തപ്പെടുക

Scroll To Top