Monday July 24, 2017
Latest Updates

ആര്‍ഡിയില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം ശനിയാഴ്ച

ആര്‍ഡിയില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം ശനിയാഴ്ച

ആര്‍ഡി:കൗണ്ടി ലൗത്തിലെ ആര്‍ഡിയിലെ മൂന്ന് മലയാളി കുരുന്നുകള്‍ നാളെ(ശനിയാഴ്ച്ച) നടത്തപ്പെടുന്ന പ്രഥമ ദിവ്യകാരുണ്യസ്വീകരണ ചടങ്ങില്‍ വെച്ച് ആദ്യമായി ഈശോയെ സ്വീകരിക്കും.

പെരുമ്പാവൂര്‍ നെടുങ്ങപ്രയിലെ ജോബി-ബിജി ദമ്പതികളുടെ മകള്‍ സാന്ദ്ര ജോബി,മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ സാവന്‍-അനു ദമ്പതികളായ അഹന സാവന്‍,പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശികളായ സെബാസ്‌ററ്യന്‍-റെജി ദമ്പതികളുടെ മകളായ ജോയിസ് സെബാസ്‌ററ്യന്‍ എന്നിവരാണ് നാളെ പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്നത്. ആര്‍ഡി ഗേറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണിവര്‍.

ആര്‍ഡി ജോണ്‍ സ്ട്രീറ്റിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ഓഫ് ഔര്‍ ലേഡി പള്ളിയിലാണ് തിരുക്കര്‍മ്മങ്ങള്‍.

Scroll To Top