Saturday December 10, 2016
Latest Updates

എ എ പി :പാര്‍ട്ടിയെ തകര്‍ക്കില്ലെന്ന് യോഗേന്ദ്ര യാദവ് ,കേജരിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

എ എ പി :പാര്‍ട്ടിയെ തകര്‍ക്കില്ലെന്ന് യോഗേന്ദ്ര യാദവ് ,കേജരിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയോ പാര്‍ട്ടി വിട്ട് പോവുകയോ ചെയ്യില്ലെന്ന് എ.എ.പി നേതാവ് യോഗേന്ദ്ര യാദവ്. ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നതിന് തൊട്ടുമുന്‍പാണ് യാദവ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

അതേസമയം യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും പിന്മാറാന്‍ രാജിക്കത്ത് നല്‍കി. ഇവരുടെ രാജിക്കത്തും ദേശീയ നിര്‍വാഹക സമിതി യോഗം ചര്‍ച്ചചെയ്യും.

ആകെ 21 അംഗങ്ങളാണ് എ.എ.പിയുടെ ദേശീയ നിര്‍വാഹക സമിതിയിലുള്ളത്. ഇതില്‍ ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ്. ഇദ്ദേഹം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ആരോഗ്യപരമായ കാരണങ്ങളാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളത്.

ഇതിനിടെ അരവിന്ദ് കേജരിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. കേജരിവാളിന്റെ രാജിക്കത്തും പാര്‍ട്ടി നിര്‍വാഹക സമിതി ചര്‍ച്ചചെയ്യും. ഇതിന് മുന്‍പും കേജരിവാള്‍ രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും അന്ന് നിര്‍വാഹക സമിതി കത്ത് തള്ളുകയായിരുന്നു. എന്നാല്‍ ഇത്തവണ കേജരിവാളിന്റെ രാജി പാര്‍ട്ടി സ്വീകരിക്കുമെന്നാണ് സൂചന

Scroll To Top