Sunday December 04, 2016
Latest Updates

എ എ പി പ്രഖ്യാപിച്ച ആനുകൂല്യ പദ്ധതികള്‍ക്കെതിരെ ബി ജെ പി യും കോണ്‍ഗ്രസും:ഡല്‍ഹിയില്‍ സാധാരണക്കാരുടെ ആഹ്ലാദപ്രകടനങ്ങള്‍ 

എ എ പി പ്രഖ്യാപിച്ച ആനുകൂല്യ പദ്ധതികള്‍ക്കെതിരെ ബി ജെ പി യും കോണ്‍ഗ്രസും:ഡല്‍ഹിയില്‍ സാധാരണക്കാരുടെ ആഹ്ലാദപ്രകടനങ്ങള്‍ 

ന്യൂഡല്‍ഹി:തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനായി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍എതിരെ ബി ജെ പിയും കോണ്‍ഗ്രസും രംഗത്തെത്തി. വൈദ്യുതി നിരക്ക് പകുതിയാക്കുകയും വീടുകളില്‍ 20000 ലിറ്റര്‍ ജലം സൗജന്യമാക്കുകയും ചെയ്ത കേജരിവാള്‍ സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെയാണ് ബിജെപിയും കോണ്‍ഗ്രസും വിമര്‍ശനവുമായി എത്തിയത്.

ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇരു പാര്‍ട്ടികളും ആരോപിച്ചു. ഇത് കണക്കുകള്‍കൊണ്ടുള്ള കളി മാത്രമാണെന്ന് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത ആരോപിച്ചു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ആവശ്യമാണ്. പദ്ധതി ലഭ്യമാക്കണമെങ്കില്‍ വീടുകളില്‍ വൈദ്യുതി മീറ്റര്‍ ആവശ്യമാണ്. എന്നാല്‍ മീറ്ററുകള്‍ ഇല്ലാത്ത വീടുകളില്‍ പദ്ധതി എങ്ങനെ എത്തിക്കുമെന്ന് ബിജെപി നേതാവ് സതീഷ് ഉപാധ്യായ ചോദിച്ചു. 

സാമ്പത്തിക മായാജാലം കാണിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് എഎപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ പറഞ്ഞു.

അതേ സമയം ഡല്‍ഹിയിലെ ആയിരക്കണക്കിന് താമസക്കാര്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു കൊണ്ട് ആഹ്ലാദപ്രകടനം നടത്തി.ചിലയിടങ്ങളില്‍ മധുര വിതരണവും ഉണ്ടായിരുന്നു.വിദേശ മാധ്യമങ്ങളും കേജരിവാളിന്റെ പുതിയ പരിഷ്‌കരണങ്ങളെ അത്ഭുതകരം എന്നാണ് വിശേഷിപ്പിക്കുന്നത് 

Scroll To Top