Saturday December 03, 2016
Latest Updates

പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും എ എ പി പുറത്താക്കി:പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന

പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും എ എ പി പുറത്താക്കി:പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും എ.എ.പിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കി. 289 പേര്‍ പങ്കെടുത്ത നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ ബഹു ഭൂരിപക്ഷം പേരും അനുകൂലിച്ചു.

കേജരിവാള്‍ ജനാധിപത്യത്തെ കൊല ചെയ്തുവെന്ന് പുറത്തായ ശേഷം യോഗേന്ദ്ര യാദവ് പ്രതികരിച്ചു. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നുള്ള സൂചനകളുമുണ്ട്.

നേരത്തെ ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്ത ശേഷം കേജരിവാള്‍ വേദി വിട്ട് പോവുകയായിരുന്നു.കേ ജരിവാളിന് അനുകൂലമായ മുദ്രാവാക്യം മുഴക്കി കൊണ്ട് നൂറു കണക്കിനാളുകള്‍ തടിച്ച് കൂടിയിട്ടുണ്ട്. യോഗം ആരംഭിക്കുന്നതിന് മുമ്പ് യോഗേന്ദ്ര യാദവിനെതിരെ കയ്യേറ്റ ശ്രമം നടന്നിരുന്നു

Scroll To Top