Sunday January 22, 2017
Latest Updates

എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആനന്ദമേകുന്ന ‘ആനന്ദം’ അയര്‍ലണ്ടിലും പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി മുന്നോട്ട്

എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആനന്ദമേകുന്ന ‘ആനന്ദം’ അയര്‍ലണ്ടിലും പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി മുന്നോട്ട്

ഴു പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗണേഷ് രാജ് അണിയിച്ചൊരുക്കിയ ആനന്ദം വന്‍വിജയത്തിലേക്ക്.ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസയേറ്റെടുത്തുകൊണ്ട് വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ നവകഥാപാത്രങ്ങള്‍ പ്രേക്ഷകമനസില്‍ ആഹ്‌ളാദം നിറയ്ക്കുന്ന അത്യപൂര്‍വ ചിത്രങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ (ശനി)മുതല്‍ അയര്‍ലണ്ടിലെ തീയേറ്ററുകളിലും ആനന്ദ’മെത്തിയിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മിക്കുന്ന ‘ആനന്ദം’ എന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാവുന്നു. നവാഗതനായ ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ക്യാംപസുകള്‍ മലയാളികള്‍ക്ക് എന്നും ഗൃഹാതുരതയുടെ തണുപ്പുള്ള അനുഭവമാണ്. 80കളിലെ ക്യാംപസുകളും സ്‌കൂളുകളുമെല്ലാം നിരവധി ഹിറ്റ് മലയാളം സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയ കാലത്തെ രൂപവും ഭാവവും കുസൃതിയുമെല്ലാം നിറഞ്ഞ ക്യാംപസിനെയും, സൗഹൃദത്തെയും, പ്രണയത്തെയും അവതരിപ്പിക്കുന്ന സിനിമയാണ് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം.

എഞ്ചിനീയറിങ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ഏഴു സുഹൃത്തുക്കളിലൂടെ, അവരുടെ പഠനത്തിന്റെ ഭാഗമായ ‘ഇന്‍ഡസ്ട്രിയല്‍ വിസിറ്റി’ലൂടെ കഥ പറയുകയാണ് ചിത്രം. പുതിയ കാലത്തിന്റെ ശീലങ്ങള്‍, ചാപല്യങ്ങള്‍, ഇഷ്ടങ്ങള്‍ എന്നിവയെല്ലാം നീതിപൂര്‍വ്വം പകര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.

ഗുല്‍മോഹര്‍ പൂക്കള്‍ വീണുകിടക്കുന്ന വഴിത്താരയില്‍ പ്രണയിനിക്കായി കാത്തു നിന്ന കാമുകനു പകരം റോക്ക് സ്റ്റാര്‍ ഗായകനായ പുതുയുഗ കാമുകനെയും, നാണത്താല്‍ മുഖം കുനിക്കുന്ന 80കളിലെ കാമുകിക്കു പകരം കാമുകന്റെ കണ്ണില്‍ നോക്കി പ്രണയം പറയുന്ന തന്റേടിയായ കാമുകിയെയുമാണ് ആനന്ദം കാട്ടിത്തരുന്നത്. കോളജിലെ ആഘോഷങ്ങളില്‍ തൃപ്തരാകാത്ത യുവത്വം, കോളജിനു പുറത്ത് ഗോവയിലെ ന്യൂഇയര്‍ പാര്‍ട്ടിയെ ആഘോഷമായി കാണുന്നതും പുതിയ തലമുറയ്ക്കു വന്ന മാറ്റമായി ആനന്ദം അടയാളപ്പെടുത്തുന്നു.

ചിത്രത്തിലെ അഭിനേതാക്കളിലേയ്ക്ക് വരികയാണെങ്കില്‍ പ്രധാനപ്പെട്ട ഏഴു കഥാപാത്രങ്ങളും മികച്ചതാണെന്ന് പറയാതെ വയ്യ. ഇതില്‍ ‘കുപ്പി’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കെ. ഉണ്ണികൃഷ്ണന്‍ പിള്ള എന്ന കഥാപാത്രമാകും പ്രേക്ഷകരെ കൂടുതല്‍ രസിപ്പിക്കുക. മറ്റുള്ള ഓരോരുത്തരും സ്വാഭാവികതയും, ആകര്‍ശണീയവുമായ പ്രകടനം കാഴ്ചവച്ചിരിക്കുന്നു. പ്രൊഫസര്‍ ചാക്കോയായി എത്തിയ റോണിയും ചിരിക്ക് വഴിയൊരുക്കും. ചെറിയ വേഷമാണെങ്കിലും കോട്ടയം പ്രദീപിന്റെ പ്രൊഫസര്‍ വഷവും രസിപ്പിക്കും.

പ്രധാനപ്പെട്ട ഏഴ് കഥാപാത്രങ്ങളെയും ക്യാംപസിലെ വന്നുപോകുന്നവര്‍ ആക്കാതെ ഓരോരുത്തര്‍ക്കും കൃത്യമായ സ്വഭാവ സവിശേഷതകള്‍ നല്‍കാന്‍ ചിത്രത്തിന്റെ രചയിതാവു കൂടിയായ സംവിധായകന്‍ കാണിച്ച മികവ് പ്രശംസനീയമാണ്. രണ്‍ജി പണിക്കരും നന്നായി. ചെറിയ റോളില്‍ നിവിന്‍ പോളിയും നന്നായിട്ടുണ്ട്.

സാങ്കേതികരംഗത്ത് പ്രേമത്തിനു ശേഷം, നാച്വറല്‍ ലൈറ്റ് ഉപയോഗിച്ച് തീര്‍ത്ത ഫ്രെയിമുകളാല്‍ ചിത്രത്തിന് ഒരു പ്രത്യേക ചന്തം നല്‍കുന്നുണ്ട് ക്യാമറാമാനായ ആനന്ദ് സി ചന്ദ്രന്‍. ഹംപി, ഗോവ ദൃശ്യങ്ങളും, കോളജിനുള്ളിലെ ചില ദൃശ്യങ്ങളും മികച്ചതാണ്. ഗാനങ്ങള്‍ മുഴച്ചു നില്‍ക്കാതെ ചിത്രത്തോടൊപ്പം തന്നെ ഒഴുകുന്നുണ്ട്. എഡിറ്റിങ്ങും കണ്ണിന് അസ്വസ്ഥത പകരാതെ മികച്ചതായിരിക്കുന്നു. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി, പുതുമുഖ സംവിധായകനെ വച്ച് ഇങ്ങനെയൊരു സിനിമയൊരുക്കാന്‍ നിര്‍മ്മാതാവായ വിനീത് ശ്രീനിവാസന്‍  കാണിച്ച മനസ്സിനും നല്‍കാം കയ്യടി.

എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ കാണാവുന്ന ‘ആനന്ദം,’ ആനന്ദം പകരുക തന്നെ ചെയ്യും.

ആനന്ദത്തിന്റെ അയര്‍ലണ്ടിലെ പ്രദര്‍ശനസമയം
Ireland Show Times

VUE, Dublin
26th November, Saturday at 7 PM
27th November, Sunday at 5 PM
28th November, Monday at 7 PM
29th November, Tuesday at 7 PM
Reelpicture Blackpool, Cork
27th November, Sunday at 11 AM
Odyssey Cinemas, Belfast
27th November, Sunday at 11 AM
UCD Cinema, Dublin
3rd December, Saturday at 12.30 PM

Please reserve your tickets online in www.swamymovies.co.uk

Scroll To Top