Saturday December 10, 2016
Latest Updates

ജനഹിതം ആം ആദ്മി പാര്‍ട്ടിയ്‌ക്കൊപ്പം; കേജരിവാള്‍ ഡല്‍ഹി ഭരിക്കും,ബി ജെ പി തകര്‍ന്നടിഞ്ഞു 

ജനഹിതം ആം ആദ്മി പാര്‍ട്ടിയ്‌ക്കൊപ്പം; കേജരിവാള്‍ ഡല്‍ഹി ഭരിക്കും,ബി ജെ പി തകര്‍ന്നടിഞ്ഞു 

രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി

കിരണ്‍ ബേദി പരാജയപ്പെട്ടത് 2500 വോട്ടിന് 
ന്യൂഡല്‍ഹി:ഇനി അഞ്ച് വര്‍ഷം കേജരിവാളിന് …എല്ലാ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും കല്‍പ്പിച്ചു നല്‍കിയതിലും അധികം സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി.സാധാരണക്കാരന്റെ ആശാഭിലാഷങ്ങളുടെ മിന്നുന്ന പ്രകടനമാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പോരാട്ടമെന്നു തെളിയിക്കുന്നതാണ് ഡല്‍ഹിയിലെ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ജനകീയ മുന്നേറ്റം.

70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 67 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് എ.എ.പി അധികാരത്തിലെത്തിയത്. ബി.ജെ.പിക്ക് 3 സീറ്റ് മാത്രമെ ലഭിച്ചുള്ളൂ. കഴിഞ്ഞ തവണ എട്ട് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ സീറ്റില്ലാ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് തന്നെ അപ്രസക്തമായി. ഇത് രണ്ടാം തവണയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്.

saveആം ആദ്മിക്ക് 53.05 ശതമാനം വോട്ടാണ് ലഭിച്ചത്. ബി.ജെ.പിക്ക് 33.20ഉം കോണ്‍ഗ്രസിന് 8.5 ശതമാനം വോട്ടും ലഭിച്ചു. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ ആം ആദ്മി മുന്നേറ്റം തുടര്‍ന്നു. ആദ്യ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആം ആദ്മി കേവലഭൂരിപക്ഷമായ 36 സീറ്റിലേക്ക് ലീഡ് നില ഉയര്‍ത്തി. ബി.ജെ.പിക്ക് ഒരിക്കല്‍ പോലും ആം ആദ്മിയ്ക്ക് മുന്നിലെത്താനായതുമില്ല. പിന്നീടങ്ങോട്ട് ആം ആദ്മി സ്ഥാനാര്‍ത്ഥികളുടെ തേരോട്ടമായിരുന്നു. ഡല്‍ഹി ആം ആദ്മിക്കൊപ്പമാണെന്ന് സൂചന ലഭിച്ചതോടെ വിവിധയിടങ്ങളില്‍ എ.എ.പി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷം തുടങ്ങി.

മോഡിയുടെ ഭരണത്തെ ഇന്ദ്രപ്രസ്ഥത്തിലെ ജനങ്ങള്‍ അവഗണിച്ചു തള്ളിക്കളഞ്ഞുവെന്നതിന് ഉത്തമ ഉദാഹരണമായി ഡല്‍ഹി തിരഞ്ഞെടുപ്പ് മാറിയതാണ് ഏറ്റവും വലിയ പ്രത്യേകത.ഒബാമയെ വിളിച്ചു വരുത്തി മേനി മിനുക്കി ഡല്‍ഹി ഇലക്ഷനില്‍ ബി ജെ പിയ്ക്ക് അനുകൂലമാക്കാന്‍ കളിച്ച വിഡ്ഡിവേഷങ്ങളെ പൊതുജനങ്ങള്‍ ചൂലെടുത്ത് ഓടിച്ചു എന്നതാണ് ഡല്‍ഹി ഫലം തെളിയിക്കുന്നത്.ആം ആദ്മിയ്ക്ക് ഇത് മഹാവിജയം 

Scroll To Top