Friday December 02, 2016
Latest Updates

ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടുമെന്ന് സര്‍വേകള്‍,പരിഭ്രാന്തിയില്‍ ബി ജെ പി കിരണ്‍ ബേദിയെ പോസ്റ്ററുകളില്‍ നിന്നൊഴിവാക്കുന്നു 

ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടുമെന്ന് സര്‍വേകള്‍,പരിഭ്രാന്തിയില്‍ ബി ജെ പി കിരണ്‍ ബേദിയെ പോസ്റ്ററുകളില്‍ നിന്നൊഴിവാക്കുന്നു 

ന്യൂഡല്‍ഹി:ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന അഭിപ്രായ സര്‍വ്വേകള്‍ ബി ജെ പിയെ പരിഭ്രാന്തിയിലാഴ്ത്തുന്നതായി റിപ്പോര്‍ട്ടുകള്‍.തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേക്കേറിയ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായതിലുള്ള എതിര്‍പ്പുകള്‍ പാര്‍ട്ടിയില്‍ ശക്തമായി പ്രകടമാവുകയാണ്.

പ്രധാന പ്രചരണ പരിപാടികള്‍ക്കായി ബി.ജെ.പി തയാറാക്കിയ പോസ്റ്ററുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ബേദിയില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന പ്രചരണപരിപാടികള്‍ക്കായി തയാറാക്കിയ പോസ്റ്ററുകളിലൊന്നും കിരണ്‍ ബേദിയുടെ ചിത്രം ഉള്‍കൊള്ളിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രചരണം നടക്കുന്ന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെയും ചിത്രമുള്ള പോസ്റ്റുകളാണ് പ്രചരിപ്പിക്കുന്നത്. സാധാരണയായി എല്ലാ പ്രചരണ പരിപാടികള്‍ക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കൂടി ഉള്‍പ്പെടുത്താറുള്ളതാണ്.

ഡല്‍ഹിയിലെ പ്രധാന തെരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബി ജെ പി പ്രധാന എതിരാളിയായ എ.എ.പിക്കെതിരെ പ്രചരണ പരിപാടികള്‍ ശക്തമാക്കി കൊണ്ടിരിക്കയാണ്.ഡല്‍ഹിയില്‍ തോറ്റാല്‍ പാര്‍ട്ടിയുടെ പ്രതിശ്ചായ നഷ്ട്ടപ്പെടുമെന്ന തോന്നലില്‍ ബി ജെ പിയുടെ സാധാരണപ്രവര്‍ത്തകര്‍ പോലും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. 

Scroll To Top