Sunday August 20, 2017
Latest Updates

ആം ആദ്മിയുടെ കേരളത്തിലെ കന്നി വിജയം ഇരു മുന്നണികളെയും തകര്‍ത്ത് കൊണ്ട് !

ആം ആദ്മിയുടെ കേരളത്തിലെ കന്നി വിജയം ഇരു മുന്നണികളെയും തകര്‍ത്ത് കൊണ്ട് !

അര്‍ത്തുങ്കല്‍: കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്നത് ഇടതു മുന്നണിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്.ഇരു മുന്നണികളെയും തോല്‍പ്പിച്ചു കൊണ്ടുള്ള ആം ആദ്മിയുടെ മുന്നേറ്റം കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇരട്ടി മധുരമായി 
ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം (അര്‍ത്തുങ്കല്‍) വാര്‍ഡിലേക്കു ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടോമി ഏലശേരി മൂന്നു വോട്ടിന് ജയിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഞെട്ടിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിലെ ഈശപ്പനെയാണ് ടോമി തോല്‍പ്പിച്ചത്.ടോമിക്ക് 305ഉം ഈശപ്പന് 302 വോട്ടും കിട്ടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സുശീല തോമസിന് 64 വോട്ടു മാത്രമേ കിട്ടിയുള്ളൂ.

സിപിഎമ്മിനും കോണ്‍ഗ്രസിനും ആധിപത്യമുള്ള മേഖലയാണിത്. ഇവിടെ ആം ആദ്മി നേടിയ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
ടോമി ഏലശേരി നേരത്തേ സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായിരുന്നു. പാര്‍ട്ടിയുമായി പിണങ്ങി ഈ സ്ഥാനങ്ങള്‍ രാജിവച്ച് ആം ആദ്മിയില്‍ ചേരുകയായിരുന്നു.

എല്‍.ഡി.എഫ്11, യു.ഡി.എഫ്10, എ.എ.പി1 എന്നതാണ് ഇപ്പോള്‍ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കക്ഷിനില.ടോമിക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സാറാ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പി. തിലോത്തമനും സജീവമായി രംഗത്തുണ്ടായിരുന്നു.
ടോമി ഏലശേരിയെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് സി. ആര്‍. നീലകണ്ഠന്‍ സ്ഥലത്തെത്തി ടോമി ഏലശേരിയെ അഭിനന്ദിച്ചു.

Scroll To Top