Sunday February 25, 2018
Latest Updates

ബെന്യാമിന്റെ ‘ആടുജീവിതം’ സിനിമയാകുന്നു,ഷൂട്ടിങ് ജൂണില്‍

ബെന്യാമിന്റെ ‘ആടുജീവിതം’ സിനിമയാകുന്നു,ഷൂട്ടിങ് ജൂണില്‍

ഡബ്ലിന്‍:പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ‘ആടുജീവിതം’ സിനിമയാകാനുള്ള അവസാന വട്ടതയ്യാറെടുപ്പുകള്‍ നടക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ് ജൂണില്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.

ജോലി തേടി ഗള്‍ഫില്‍ എത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരുഭൂമിയില്‍ ആടുകളുടെയിടയില്‍ പെട്ട് പോകുന്ന നജീബിന്റെ ജീവിതം അവതരിപ്പിക്കാന്‍ വന്‍ തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ഇതിനായി ശരീരഭാരം
പകുതിയിലധികം കുറയ്ക്കുകയും വേണം. ചിത്രത്തിനായി പൃഥ്വിരാജ് രണ്ട് വര്‍ഷം പൂര്‍ണ്ണമായും മാറ്റി
വെച്ചിരിക്കുകയാണ്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 3ഡി മികവോടെയായിരിക്കും ചിത്രം
റിലീസ് ചെയ്യുന്നത്. ആര്‍എസ് വിമല്‍ ഒരുക്കുന്ന കര്‍ണ്ണന് ശേഷമായിരിക്കും ആടുജീവിതത്തിന്റെ ഷൂട്ടിങ്

Scroll To Top