Wednesday September 20, 2017
Latest Updates

ഒരു ‘കുരിശിന്റെ’ വഴി (ഉറക്കം വരാത്ത രാത്രി)

ഒരു ‘കുരിശിന്റെ’ വഴി (ഉറക്കം വരാത്ത രാത്രി)

ക്രൂശില്‍ തറയ്ക്കാന്‍ ‘യൂദന്മാര്‍’ തന്നെ കൊണ്ട് പോകുമ്പോള്‍ സാധാരണക്കാരുടെ ആ രാജാവ് എന്തായിരിക്കും ഓര്‍ത്തിരിക്കുക ?പീലാത്തൊസിനെ പോലെ കരാട്ട് സഖാവ് കൈകഴുകി.’ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് മനസിലെങ്കിലും പറഞ്ഞപ്പോള്‍ ചായകുടി കഴിഞ്ഞ് ഖിന്നനായി അദ്ദേഹം പുറത്തേയ്ക്ക് പോയി.

അവിടെ അദ്ദേഹത്തെ തറയ്ക്കാന്‍ തയാറാക്കി വെച്ചിരുന്ന കുരിശുപ്രമേയം അദ്ദേഹം കണ്ടു.52 പേജുകളിലായി തയാറാക്കി ഗൈഡ് പരുവത്തില്‍ 599 പേര്‍ക്കായി കൊടുത്ത ചാട്ടകള്‍.

പഴയ ഘോഷയാത്രകള്‍ അദ്ദേഹം ഓര്‍ത്തു.എത്ര എത്ര ജയരവ വേളകള്‍,എല്ലാവരും ഓശാന പാടി വരവേറ്റ നാളുകള്‍.എന്തിന് ആദ്യദിവസം പോലും പാര്‍ട്ടി പതാക ഉയര്‍ത്താന്‍ അദ്ദേഹത്തെ വിളിച്ചപ്പോള്‍ പോലും അദ്ദേഹം രാജാവാകുമെന്നു കരുതിയവര്‍ ഏറെ.

ആലപ്പുഴയില്‍ നിന്നും തുടങ്ങി ആലപ്പുഴയില്‍ വരെ.

പക്ഷേ അവര്‍ അതെല്ലാം മറന്നു പോയിരിക്കുന്നു.എവിടെ തത്വ ദീക്ഷകള്‍ ? ഇതെന്തിന് വേണ്ടിയാണ് ഇവര്‍ അദ്ദേഹത്തെ വേട്ടയാടുന്നത്?വേലിയ്ക്കകത്തെ വീട്ടിലെ ഗൃഹനാഥന്‍ ഇന്നലെ ഉറങ്ങിയില്ല.എല്ലാവരും വിചാരിച്ചത് അദ്ദേഹം ഉറങ്ങിയെന്നാണ്.വെളുപ്പിന് മൂന്നു മണിയ്ക്ക് അദ്ദേഹം കിടക്കയില്‍ എഴുന്നേറ്റു കട്ടിലില്‍ ഇരുന്നു.ഉറങ്ങാന്‍ കഴിയുന്നില്ല.

ഒരു ഫ്‌ലാഷ് ബാക്ക് പോലെ കഴിഞ്ഞകാല സംഭവങ്ങള്‍ അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ കടന്നുപോയി.അദ്ദേഹം കണ്ണടച്ചിരുന്നു 

രംഗം ഒന്ന് :(ആലപ്പുഴ ) ഏതാണ്ട് ഏഴര പതിറ്റാണ്ട് മുമ്പ് ആലപ്പുഴയിലെ കയര്‍ ഫാക്ടറിയുടെ മുമ്പില്‍ വച്ച് സഖാവ് പി. കൃഷ്ണപിള്ള തന്നോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നു.

രംഗം രണ്ട് :(പുന്നപ്ര ) പുന്നപ്രവയലാര്‍ സമരത്തിനായുള്ള മൂന്ന് പ്രധാന വാളണ്ടിയര്‍ ക്യാമ്പുകളുടെയും നേതൃത്വം വഹിക്കുമ്പോള്‍ തന്റെ  മുദ്രാവാക്യങ്ങള്‍ ആയിരത്തോളം കണ്ഡനാളങ്ങള്‍ ഏറ്റു ചൊല്ലുന്നു.(വലതു കൈ അദ്ദേഹം ആകാശത്തേയ്ക്ക് ചുരുട്ടി ഉയര്‍ത്തി !)

രംഗം മൂന്ന് :(പൂഞ്ഞാര്‍ )പുന്നപ്രവയലാര്‍ സമരത്തിനു ശേഷം പൂഞ്ഞാറില്‍ നിന്ന് പിടിക്കപ്പെട്ട ശേഷം പിടിയ്ക്കപ്പെടുന്നു. ”ഇ എം എസ് എവിടെടാ നായിന്റെ മോനെ ?”’ എന്ന് ചോദിച്ചു കൊണ്ട് പോലീസുകാര്‍ ഇരുമ്പഴിക്കുള്ളില്‍ തോക്കിന്റെ ബയണറ്റ് കൊണ്ട് ഉള്ളംകാലില്‍ ദ്വാരം വീഴ്ത്താന്‍ നേരം അനുഭവിച്ച പ്രാണവേദന 

രംഗം നാല്:(പാലാ ) അതിക്രൂര മര്‍ദ്ദനത്തിന് ശേഷം പാലായിലെ ധര്‍മ്മാശുപത്രിയുടെ വരാന്തയില്‍ മരിച്ചെന്ന് കരുതി പോലീസ് ഉപേക്ഷിച്ചിട്ട് പോയ ശേഷം ഏകനായി കിടക്കുന്നു. 

രംഗം അഞ്ച്:(തിരുവനന്തപുരം ) ചരിത്രം സൃഷ്ടിച്ചു കൊണ്ട് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ ദിവസം:നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ!….

വാതിലില്‍ മുട്ട് കേട്ട് അദ്ദേഹം കണ്ണ് തുറന്നു.മോനാണ്… 
അച്ഛനും മകനും തമ്മില്‍ പരസ്പരം നോക്കി…

ഉറക്കമിളച്ച കണ്ണുകള്‍.ഒട്ടിയ കവിളുകള്‍.അച്ഛനെ ഇങ്ങനെ കണ്ടിട്ടേയില്ല ..പാര്‍ട്ടി കൈവിട്ടു എന്ന് എന്നതിന്റെ ദുഃഖ:മാണ് ആ വയോധികന്റെ കണ്ണുകളില്‍ എന്ന് വായിച്ചറിയാന്‍ ആര്‍ക്കും ഒരു സംശയവും വേണ്ടല്ലോ 

അച്ഛനും അമ്മയും തമ്മില്‍ പിണങ്ങുംപോള്‍ മക്കള്‍ക്കു തോന്നുന്ന വികാരം.vsa

അതാണ് നമ്മുടെ സഖാക്കള്‍ക്കു ഇന്ന് തോന്നുന്നത്. ഡൈവോഴ്‌സ് ചെയ്യുന്ന അച്ഛനമ്മമാര്‍  മക്കളുടെ മാനസികാവസ്ഥയെകുറിച്ച് ചിന്തിക്കാറില്ല.

ചിന്തിച്ചാല്‍ പിന്നെ പിരിയാന്‍ ഇടവരില്ല.

മകന്‍ അച്ഛനോട് പറഞ്ഞു ‘വേണ്ടച്ഛാ …നമ്മുക്കിത് വേണ്ട.

‘നാളെ അച്ഛനെ അവര്‍ പുറത്താക്കും.’സത്യം പറയാതെയാവില്ലല്ലോ.അച്ഛന് 92 വയസായി എന്ന് ഏറ്റവും അറിയാവുന്നത് മകനാണ് … 

സമയം പുലര്‍ച്ചെ 3.45 തിടുക്കത്തില്‍ വി എസ് കട്ടിലില്‍ നിന്നും എഴുനേറ്റു നിന്നു.തലയ്ക്ക് മേല്‍ രണ്ടാം മുണ്ടെടുത്ത് പുതച്ചു.

‘ഈ ആലപ്പുഴയില്‍ നില്‍ക്കുമ്പോള്‍ എന്നെ പുറത്താക്കാന്‍ ആവില്ല…നമുക്ക് പോകാം..വസുമതി അവിടെ ഒറ്റയ്ക്കല്ലേ ?

ലാല്‍സലാം സഖാക്കളേ…!( വേലിയ്ക്കകത്ത് നിന്ന ചിലര്‍ അത്തരം ഒരു ശബ്ദം കേട്ടുവെന്നും ചില കിളികള്‍ പറയുന്നുണ്ട്!)

റെജി സി ജേക്കബ്

Scroll To Top