Friday December 09, 2016
Latest Updates

ഇന്ത്യ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം കേരളത്തില്‍; വയനാട് ക്രിഷ്ണഗിരി സ്റ്റേഡിയത്തിന് അന്താരാഷ്ട്ര അരങ്ങേറ്റം

ഇന്ത്യ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം കേരളത്തില്‍; വയനാട് ക്രിഷ്ണഗിരി സ്റ്റേഡിയത്തിന് അന്താരാഷ്ട്ര അരങ്ങേറ്റം

ഇന്ത്യ `എ` ടീമും ദക്ഷിണാഫ്രിക്ക `എ` ടീമും തമ്മിലുള്ള രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്ക് കേരളം വേദിയാവും. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ആഗസ്ത് 18-21, 25-28 എന്നീ തീയതികളിലാണ് മത്സരം. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ അണിനിരക്കുന്ന ത്രിരാഷ്ട്ര ലിസ്റ്റ് എ (നിശ്ചിത ഓവര്‍) മത്സരവും ഇതിന്റെ ഭാഗമായി നടക്കും. ചെന്നൈയിലാണ് ലിസ്റ്റ് എ മത്സരങ്ങള്‍ നടക്കുക.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ തമ്മിലുള്ള രണ്ട് ഫസ്റ്റ് ക്‌ളാസ്സ് മത്സരങ്ങളാണ് ആദ്യം നടക്കുക. ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയയുമായാണ്. ജൂലായ് 22 മുതല്‍ 25 വരെയും 29 മുതല്‍ ആഗസ്ത് ഒന്നുവരെയുമാണ് മത്സരങ്ങള്‍. ഇത് ചെന്നൈയിലായിരിക്കും നടക്കുക.

ശേഷം ഓഗസ്ത് 5 മുതല്‍ 14 വരെ മൂന്നു ടീമുകളും പങ്കെടുക്കുന്ന പരിമിത ഓവര്‍ മത്സരം നടക്കും. 14ന് ചെന്നൈയിലാണ് ഫൈനല്‍. തുടര്‍ന്നാണ് ആഗസ്ത് 18 മുതല്‍ വയനാട്ടില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെ ഇന്ത്യ നേരിടുന്നത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന മത്സരമാണിത്. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര ഫസ്റ്റ് ക്‌ളാസ്സ് മത്സരങ്ങള്‍ നടക്കുന്നത്.

 

Scroll To Top