Sunday December 04, 2016
Latest Updates

ആകാശത്തെ ‘നിഗൂഢ മഴവില്ല്’ ചര്‍ച്ചയാവുന്നു! 

ആകാശത്തെ ‘നിഗൂഢ മഴവില്ല്’ ചര്‍ച്ചയാവുന്നു! 

സാഞ്ചോസ്: കോസ്റ്റാറിക്കന്‍ ആകാശത്ത് ദൃശ്യമായ ‘നിഗൂഢ മഴവില്ല്’ ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായ ചൊവ്വാഴ്ചയാണ് ഒരു മേഘത്തിന് മുകളില്‍ വൃത്താകൃതിയില്‍ മഴവില്ല് ദൃശ്യമായത്. കോസ്റ്റാറിക്കയിലെ പ്രമുഖ നഗരങ്ങളായ സാഞ്ചോസ്, പരീറ്റ, പാവാസ്, എസ്‌കാസു, ഹാറ്റിലോ എന്നീ നഗരങ്ങളിലെല്ലാം മഴവില്‍ ദൃശ്യമായി.

ദൃശ്യം കണ്ട് ഭയന്ന് പലരും പുറത്തേക്കോടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഈ കൗതുക കാഴ്ച പലരും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ചിത്രങ്ങളിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഇത് പറക്കും തളികയായും അന്യഗ്രഹ ജീവികളായും വാര്‍ത്ത പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ക്ലൗഡ് ഇറിഡസന്‍സ്’ എന്ന പ്രതിഭാസമാണ് അപൂര്‍വ കാഴ്ചക്ക് കാരണമായമെന്ന് വാനനിരീക്ഷകന്‍ എലാഡിയോ സൊലാനോ പറഞ്ഞു. സൂര്യപ്രകാശം മേഘങ്ങളിലെ ജലത്തുള്ളികളില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാവുക.

Scroll To Top