Friday January 19, 2018
Latest Updates

മകള്‍ക്കു വേണ്ടി കോര്‍ക്കില്‍ നിന്നും ഡബ്ലിനിലേയ്ക്ക് നടക്കാന്‍ ഒരുങ്ങി ഒരമ്മ…

മകള്‍ക്കു വേണ്ടി കോര്‍ക്കില്‍ നിന്നും ഡബ്ലിനിലേയ്ക്ക് നടക്കാന്‍ ഒരുങ്ങി ഒരമ്മ…

കോര്‍ക്ക് :ജീവഹാനിക്ക് കാരണകുന്ന ചുഴലിദീനത്തിനുള്ള മരുന്നായ കനാബിസ് ഓയില്‍ (കഞ്ചാവെണ്ണ)എത്രയും പെട്ടെന്ന് അയര്‍ലണ്ടിലെ കുട്ടികള്‍ക്കു ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് 300 കിമീ നടന്ന് ഒരു അമ്മ ആരോഗ്യമന്ത്രിയെ കാണാനെത്തുന്നു. കോര്‍ക്ക് സ്വദേശിയായ അമ്മ വേര ട്വോമി ബാരിയാണ് മന്ത്രി സിമോണ്‍ കൊവേനിയെ കാണാനെത്തുക. ഇവരുടെ മകള്‍ ആവ (6) ഗുരുതരമായ ചുഴലിദീനത്തിന് ചികിത്സയിലാണ്. കഴിഞ്ഞ മാസം രോഗം അധികമാതിനെത്തുടര്‍ന്ന് പെട്ടെന്ന് കോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു. ഡ്രാവെറ്റ് സിന്‍ഡ്രോം എന്ന പ്രത്യേകതരം ചുഴലിദീനമാണ് ആവയ്ക്ക്.

മകള്‍ക്കും, രാജ്യത്തെ മറ്റ് കുട്ടികള്‍ക്കും ഉടന്‍ അത്യാവശ്യമായ മരുന്ന് ലഭ്യമാക്കണമെന്ന് വേര, മന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു. മെഡിസിനല്‍ കനാബിസ് ഓയില്‍ ആണ് ഈ രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സ. ഇത് ലഭിക്കാന്‍ വിഷമവുമാണ്. ഇതിന് അയര്‍ലണ്ടിലോ മറ്റ് ഇയു രാജ്യങ്ങളിലോ ലൈസന്‍സ് നല്‍കിയിട്ടില്ല. ഈ മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് വേര 300 കിമീ നടന്ന് ഡബ്ലിനിലെ മന്ത്രിയുടെ ഓഫിസിലെത്തുക.മന്ത്രിയുടെ മാത്രമല്ല രാജ്യത്തെ ജനങ്ങളുടെയും ശ്രദ്ധ നേടാന്‍ തന്നെയാണ് ഈ പ്രത്യേക യാത്ര.

ആവയെപ്പോലെ അസുഖമുള്ള രാജ്യത്തെ മറ്റു കുട്ടികള്‍ക്കും മരുന്ന് ലഭ്യമാക്കാന്‍ വേരയും ഭര്‍ത്താവ് പോളും കാംപെയ്ന്‍ ആരംഭിച്ചിട്ടുമുണ്ട്.

Scroll To Top