Saturday December 10, 2016
Latest Updates

കോര്‍ക്കിലെ ഷിവോണിന് സന്തോഷം തിരികെ വരാനുണ്ടായ ഏക കാരണം ?

കോര്‍ക്കിലെ ഷിവോണിന് സന്തോഷം തിരികെ വരാനുണ്ടായ ഏക കാരണം ?

ഏതാണ്ട് നാലുവര്‍ഷങ്ങള്‍ കാത്തിരുന്നു തളര്‍ന്ന കണ്ണുകള്‍ക്ക് മുന്നിലേക്ക് അവനെത്തി. 2012 ജനുവരിമാസത്തില്‍ പൂന്തോട്ടത്തില്‍ നിന്ന് അപ്രത്യക്ഷനായ അവനെ തിരക്കി അവര്‍ അലയാത്ത വഴികളില്ല.അവന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചും ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചും തന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്തു കോര്‍ക്കിലെ ഷിവോണ്‍ എന്ന വനിത. ബാത്ത് റൂമില്‍ പോകാന്‍ പുറത്തു പോയ അവന്‍ അപ്രത്യക്ഷനാവുകയായിരുന്നു…….

ആരാണീ ‘ അവന്‍’ എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത് .. മറ്റാരുമല്ല കോര്‍ക്കിലെ ഷിവോണിനും ബോയ് ഫ്രണ്ട് ജാസനും പ്രിയപ്പെട്ട വളര്‍ത്തു നായ ഓസ്‌ക്കാര്‍. വിഷമിയ്‌ക്കേണ്ട… വീണ്ടും ഒരു ആഹ്ലാദകരമായ ഷോക്ക് നല്‍കിക്കൊണ്ട് അവന്‍ കഴിഞ്ഞ ആഴ്ച തിരിച്ചെത്തി.വര്‍ഷങ്ങള്‍ക്ക് ശേഷമായിട്ടും തന്റെ യജമാനന്‍മാരെ കണ്ടപ്പോള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു ഓസ്‌കാര്‍.ദേഹത്ത് അള്ളിപ്പിടിച്ച് കയറിയും നിലത്തു കിടന്നുരുണ്ടും ആ പാവം സന്തോഷം പ്രകടിപ്പിച്ചു. 

ഒന്നാം തരം ജാക്ക് റസല്‍ ആണ്‍ നായ, ഓസ്‌ക്കാറിനെ തന്റെ കയ്യില്‍ കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചു കൊണ്ട് ഒരു വനിതയുടെ ഫോണ്‍ കഴിഞ്ഞ വ്യാഴാഴ്ച് രാവിലെയാണ് ഷിവോണിനെ തേടിയെത്തിയത്. ഓസ്‌ക്കാറിനെ മൈക്രോ ചിപ്പ് ചെയ്തിരുന്നതു കൊണ്ടാണ് അവനെ കണ്ടെത്തിയ വനിതയ്ക്ക് ഉടമസ്ഥയെ തിരിച്ചറിയാനായതും, വ്യത്യസ്ഥമായ ഈ വിരഹ ദുഖത്തിന് പരിഹാരം നല്‍കാനായതും. അവന്‍ എവിടെ ആയിരുന്നു എന്നതിനെപ്പറ്റിയുള്ള രഹസ്യങ്ങള്‍ പക്ഷേ ഇതുവരെ ചുരുള്‍ അഴിഞ്ഞിട്ടില്ല.

Scroll To Top