Monday December 05, 2016
Latest Updates

ഒരു കുതിരവട്ടം യാത്രയുടെ ആസ്വാദനങ്ങള്‍

ഒരു കുതിരവട്ടം യാത്രയുടെ ആസ്വാദനങ്ങള്‍

ളുകളുടെ ആസ്വാദനങ്ങള്‍ വിചിത്രമാണ്.. ഈ കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് രാത്രി കോഴിക്കോട് ബസ്റ്റാന്റിന്റെ സമീപത്ത് നില്‍ക്കുകയാണ്… ഒപ്പം മറ്റൊരു സുഹൃത്തും ഉണ്ട്…
‘സാറേ ഈ കുതിരവട്ടത്തേക്ക് എങ്ങനേ ആണ് പോവുക’
ചോദ്യം കേട്ട് നോക്കിയപ്പോള്‍ മുഷിഞ്ഞ വേഷത്തില്‍ ഒരാള്‍.. കയ്യില്‍ ഒരു സഞ്ചിയില്‍ വസ്ത്രങ്ങളാണെന്ന് തോന്നുന്നു.. ഒരു കയ്‌ലിയും ഷര്‍ട്ടും ആണ് വേഷം…
‘കുതിരവട്ടത്തേക്ക് ഇപ്പോ ബസ് കിട്ടാന്‍ ഒക്കെ ബുദ്ധിമുട്ടാണല്ലോ’
‘അല്ല ബസ്സ് വേണ്ട ബസില്‍ പോകാനുള്ള കാശ് ഇല്ല… നടന്ന് പോകാനുള്ള വഴി പറഞ്ഞ് തന്നാല്‍ മതി…’
‘ടോ അത് കുറേ ദൂരമുണ്ട്’
‘അത് സാരമില്ല കയ്യില്‍ എനി തിരിച്ച് മാനന്തവാടിയിലേക്ക് പോകാനുള്ള കാശ് മാത്രമേ ഉള്ളൂ’
വയനാട്ടിലേ ആദിവാസി വിഭാഗത്തില്‍ പെട്ട ആളാണ്… 
അനിയന്‍ മാനസിക പ്രശ്‌നങ്ങളില്‍ പെട്ട് കുതിരവട്ടത്ത് ചികില്‍സയിലാണ്… കാണുവാന്‍ വന്നതാണ്..
‘ടോ നിന്നെ ഞാന്‍ അവിടെ ഇറക്കി തരാം..’
‘ങേ’
‘ആ’
‘എന്റെ കാര്‍ കുറച്ചപ്പുറം നിര്‍ത്തിയിട്ടുണ്ട്… വാ’
മൂന്ന് പേരും കൂടി നടന്നു… 
‘ജോസാലു പെഹലേ മുജേ തുംസേ പ്യാര്‍ഹേ…’
നമ്മുടെ സുഹൃത്ത് പാട്ട് പാടുകയാണ്
വയനാടന്‍ നിഷ്‌കളങ്കത ഒട്ടൊരു ഭയം കലര്‍ന്ന അങ്കലാപ്പില്‍ പാളി നോക്കി…
‘ഓത്ത് പള്ളിയില്‍ അന്ന് നമ്മള്‍ പോയിരുന്നകാലം…’
അടുത്ത പാട്ട്
കുതിരവട്ടം വരേ നടന്ന് പോയാല്‍ മതിയായിരുന്നു എന്ന് കരുതുന്നുണ്ടാകും പാവം ??
കാറിനരികില്‍ എത്തി രണ്ട് പേരും കാറില്‍ കയറി… വയനാടന്‍ അവിശ്വസനീയതയോടെ നോക്കി മിഴിച്ച് നിന്നു..
‘കേറടാ ഹമുക്കേ…’
മൂന്ന് പേരും കൂടി കുതിരവട്ടത്തേക്ക്
എ സി ഒക്കെ ഇട്ട് നല്ല പുളകത്തില്‍ പാട്ടൊക്കെ ഇട്ടാണ് യാത്ര…. കുതിരവട്ടത്ത് എത്തി….
ആ പാവത്തെ അവിടെ ഇറക്കി കൊടുത്തു…
വാക്കുകള്‍ ഇല്ല… ചുണ്ടുകള്‍ നിശബ്ദമായപ്പോള്‍ കണ്ണുകള്‍ സംസാരിച്ചു… തൊണ്ടയില്‍ ഒരു നന്ദി വാക്ക് പാതിയില്‍ മുറിഞ്ഞു… 
ഒരു വാക്ക് മാത്രം പുറത്ത് വന്നു
‘ജീവിതത്തില്‍ ആദ്യായിട്ടാണ് ….’
(കടപ്പാട്) ഷംസീര്‍ കുറ്റ്യാടി 

















Scroll To Top