Tuesday January 23, 2018
Latest Updates

ഒരു ഐറീഷ് ചൂതാട്ടക്കഥ….

ഒരു ഐറീഷ് ചൂതാട്ടക്കഥ….

യൂറോപ്പില്‍ ഓരോ സിറ്റികളിലും നമുക്ക് ചൂതാട്ട കേന്ദ്രങ്ങള്‍ (Gambling )കാണാം ..ഏഴെട്ടു വര്‍ഷമായി അയര്‍ലണ്ടില്‍ എത്തിയിട്ട് ഇതെന്താണ് എന്ന് ഒന്ന് കയറി നോക്കിയിട്ടില്ല …ഒരു സുഹൃത്ത് പറഞ്ഞു..’നമുക്കൊന്ന് പോയാലോ ???’
ചൂതാട്ടം എന്ന് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ ഓര്‍മ വന്നത് മഹാഭാരതത്തില്‍ പാണ്ടവന്മാരും കൗരവരും ഒരു മേശയുടെ ചുറ്റും ഇരുന്നു കരുക്കള്‍ എറിഞ്ഞു ആര്‍ത്തുല്ലഹസിക്കുന്നതാണ് …എല്ലാം പണയം വച്ച് കഴിഞ്ഞപ്പോള്‍ സ്വന്തം ഭാര്യയായ പാഞ്ചാലിയെ പണയം വച്ച് പാണ്ടവന്മാര്‍ അഭിമാനം കാത്തു …കൗരവര്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തി തങ്ങളുടെ കരുത്തു കാട്ടി …
ഭാര്യ നാട്ടില്‍ ആയതിനാല്‍ ഈ ഒരു അവസ്ഥ എനിക്കുണ്ടാവില്ല എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി …
കുട്ടുകാരന്റെ ഭാര്യ ഇന്ന് ഡ്യൂട്ടിക്ക് പോയിട്ടില്ല വീട്ടില്‍ തന്നെ ഉണ്ടന്ന് അവന്‍ പറഞ്ഞപ്പോള്‍ അവന്റെ മുഖത്തു നോക്കി ഞാന്‍ ഒന്ന് ചിരിച്ചു ….’ഏറ്റവും കുറഞ്ഞത് ഒരു 25 സാരി എങ്കിലും ഉടുത്ത് നില്ക്കാന്‍ പറയണം’ എന്നെനിക്കു തോന്നി ….
ചൂതാട്ടം നടത്തി സ്വന്തം രാജ്യങ്ങള്‍ തന്നെ തീറെഴുതി കൊടുത്ത രാജാക്കന്മാരെ ഓര്‍ത്തപ്പോള്‍ ഹൃദയം തകരുന്നതായി തോന്നി …പെട്ടെന്ന് പോക്കറ്റില്‍ ഉള്ള വാലെറ്റ് തപ്പി …സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ,കൈയില്‍ നയാപൈസയോ ഇല്ലാത്ത ഞാന്‍ എന്തിനു പേടിക്കണം ..എനിക്ക് എന്നില്‍ അഭിമാനം തോന്നി …
മനസില്ലാ മനസോടെ ഞാന്‍ ആ സുഹൃത്തിന്റെ കാറില്‍ ഇരുന്നപ്പോള്‍ പലതും മനസിലുടെ കടന്നു പോയി ..ഇടക്കിടക്കു കൊച്ചു കുട്ടികളെ പോലെ ഞാന്‍ അവനോടു ചോദിച്ചുകൊണ്ടിരുന്നു ..’നിന്റെ ബാങ്കില്‍ എത്ര കാശ് ഉണ്ട് …നിനക്ക് എത്ര ഭുമിയുണ്ട് ‘എന്നൊക്കെ …
.ചെറുപ്രായത്തില്‍ അമ്പലപറബില്‍ കാണുന്ന ‘അമ്മാളുകളി ‘എന്ന് ഞങ്ങള്‍ പറയുന്ന കളി ഓര്‍ത്തുപോയി ..
‘വെയ് രാജാ വെയ് ..ഒന്നുവച്ചാല്‍ രണ്ട് ..രണ്ട് വച്ചാല്‍ നാല് ..ഇല്ലെങ്കില്‍ കമ്പനിക്ക് ‘ ഐസ് വാങ്ങാന്‍ അടിച്ചു മാറ്റി വച്ചിരിക്കുന്ന കാശെടുത്ത് അമ്മാളുകളിയില്‍ വച്ച് കരഞ്ഞുകൊണ്ട് തിരിച്ചു പോകുന്നതും മനസിലുടെ ഓര്‍മവന്നു …..
പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലെ Dostoyevsky എന്ന കഥ പാത്രത്തെ ഓര്‍മ വന്നു …രാജ്യം മുഴുവന്‍ അറിയപെടുന്ന വലിയ എഴുത്തുകാരന്‍ ഒരു ചെറിയ കുഴപ്പം മാത്രം …എത്ര രൂപ കിട്ടിയാലും ചൂതു കളിക്കും ,ഇല്ലെങ്കില്‍ കടം വാങ്ങി കളിക്കും ……..
അങ്ങനെ പലതും മനസിലുടെ കടന്നു പോയി അവസാനം ഞങ്ങള്‍ അവിടെ എത്തി …casino ചൂതാട്ട കേന്ദ്രങ്ങളുടെ പുതിയ നാമങ്ങള്‍ ..ഭാഗ്യത്തെ വിശ്വസിച്ചു 500 ഉം 1000 ഉം എറിഞ്ഞു കൊടുക്കുന്ന മനുഷ്യര്‍ .. എല്ലാം മറന്നു അവര്‍ കളിക്കുന്നു ….അടുത്ത ഭാഗ്യം തങ്ങള്‍ക്കുള്ളതാണന്നു വിശ്വസിച്ചു വീണ്ടും വീണ്ടും എറിഞ്ഞു കൊടുക്കുന്നു ……..കൂട്ടത്തില്‍ ലഹരി നുകരാന്‍ മദ്യവും ….ബോധം കേട്ട് അവസാന നാണയം വരെ അവിടെ എറിഞ്ഞു കൊടുത്തിട്ട് അവര്‍ പറയുന്നു ..i had a bad day …
കാസിനോ യുടെ മുന്നിലും, അകത്തും ATM കൌണ്ടറുകള്‍ കണ്ടപ്പോള്‍ ഒരു സങ്കീര്‍ത്തനം പോലെയിലെ Gregory Yakov എന്ന മനുഷനെ ഓര്‍മ്മ വന്നു ….ചൂതു കളിച്ചു പണം തീരുന്നവര്‍ക്കു പലിശയ്ക്ക് പണം കൊടുക്കുന്ന മനുഷ്യന്‍ …
20 യൂറോ നോട്ടു എടുത്തു കൌണ്ടറില്‍ കൊടുത്തപ്പോള്‍ 20 coins തന്നിട്ട് ഒരു പെണ്‌കൊച്ചു ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. good luck
അകത്തേക്ക് കടന്ന ഞാന്‍ മഹാഭാരതത്തിലെ മേശകളോ ,അമ്മാളു കളിയോ കണ്ടില്ല ….നൂറുകണക്കിന് കമ്പ്യൂട്ടര്‍ cotnrol ്യെേെems …പല രീതിയിലും തരത്തിലും ഉള്ളവ ……..കാശു തീരുന്നവര്‍ ഭാഗ്യം അടുത്ത കമ്പ്യൂട്ടറിന്റെ മുന്നില്‍ ആയിരിക്കും എന്ന് കരുതി ഓടുന്നു …പിന്നെയും പിന്നെയും കാശിടുന്നു
ഞാനും ഒരു കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു .എന്റെ കുട്ടുകാരന്‍ ശകുനിയെ പോലെ എങ്ങനെ കളിക്കണം എന്ന് കാണിച്ചു തന്നു ….
5 യൂറോ ഇട്ടു ഞാനും തുടങ്ങി ..ജഗതിയുടെ ഒരു ഡയലോഗ് മനസില്‍ വന്നു …’സാമ്പതിച്ചു സാമ്പതിച്ചു പണക്കാരന്‍ ആകാന്‍ നോക്കിയാല്‍ നടക്കില്ല’ ….ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഈ ഒറ്റ രാത്രി കൊണ്ട് എന്നെയും ഒരു പണക്കാരന്‍ ആക്കണേ എന്ന് …1 യൂറോ പോയി 2 യൂറോ പോയി അങ്ങനെ 5 യുറോയും പോയി ..ദേഷ്യപെട്ടു ഞാന്‍ ചാടി എഴുന്നേറ്റു …പെട്ടെന്ന് പുറകില്‍ നിന്നും ഒരു പെണ്‍ കൊച്ച് എന്നോട് ചോദിച്ചു …Excuse me do you like to have a coffee…
അപ്പോഴാണ് മനസ്സില്‍ ആയത് എല്ലാവര്‍ക്കും free coffee and biscuits …..ശരിരവും മനസും തളര്‍ന്നാലും ഇവര്‍ വിടില്ല ..
ഞാന്‍ അടുത്ത കമ്പ്യൂട്ടര്‍ മുന്നില്‍ ഇരുന്നു …പിന്നെയും 5 ഇട്ടു ….1 യൂറോ പോയി 2 യൂറോ പോയി 4 യൂറോ പോയി …പെട്ടെന്ന് ഒറ്റയടിക്ക് 6 കിട്ടി അപ്പോള്‍ ആവേശം കൂടി ….പിന്നെയും 2 പോയി 10 കിട്ടി
ഇടക്ക് ഒരു മനുഷ്യന്‍ വന്നു ഇവിടെ നിന്നും ആയിരങ്ങള്‍ കിട്ടിയവരുടെ കഥകള്‍ പറഞ്ഞു എന്നെ പുളകം കൊള്ളിച്ചു …
ഓരോ തവണ കിട്ടുമ്പോഴും ആവേശം കൂടി ,രക്തം തിളച്ചു …പെട്ടെന്ന് പണക്കാരന്‍ ആകാനുള്ള ആവേശം കൂടി ….പണ്ട് ഞാന്‍ ഒരു പുതിയ മാരുതി കാര്‍ വാങ്ങി എന്ന് സ്വപനം കണ്ടു എന്നു ഒരു കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു ..ഒരു സ്വപ്നം കാണുമ്പോള്‍ എങ്കിലും ദാരിദ്ര്യവാസം പറയാതെടാ നിനക്കൊരു BMW ,Benz ഒക്കെ സ്വപ്നം കണ്ടുടെ എന്ന് പറഞ്ഞത് ഞാന്‍ ഓര്‍ത്തു .ഒരു bmw i8 മോഡല്‍ തന്നെ ഇരിക്കട്ടെ …ഈ അസുയക്കാരായ ഒന്നും രണ്ടും റൂമുള്ള ഉള്ള മലയാളികളികളുടെ ഇടയില്‍ ഒരു വലിയ ബംഗ്ലാവ് ..അങ്ങനെ പലതും… 
എന്റെ കുട്ടുകാരനും ഇതുപോലുള്ള സ്വപ്നങ്ങള്‍ കാണുന്നുണ്ടാവുമോ ??ഇടക്കുള്ള അവന്റെ പുഞ്ചിരി കണ്ടപ്പോള്‍ BMW മാത്രമല്ല അതിലും ഉന്നതമായ മറ്റേതെക്കെയോ അവന്റെ സ്വപ്നത്തിലുടെ വരുന്നതായി എന്നെനിക്കു തോന്നി.
ഇടക്കു കിട്ടിയെടാ പോയെട എന്നൊക്കെ ഉള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു … കുട്ടുകാരന്‍ പറഞ്ഞു എടാ കിട്ടിയത് ഉള്ളത് വലിച്ചോ ഇല്ലെങ്ങില്‍ എല്ലാം പോകും ……bmw ഉം bungalow ഒക്കെ സ്വപ്നം കണ്ടിരിക്കുന്ന ഞാന്‍ ഇതൊന്നും കേട്ടില്ല ,ഇവന്‍ ഒരു അസുയക്കാരന്‍ മലയാളി തന്നെ എന്ന് മനസ്സില്‍ ഉറച്ചു ..നഷ്ടപെടുന്ന നൂറിനെക്കാള്‍ കിട്ടുന്ന പത്തില്‍ ആഹ്ലാദം കണ്ടെത്തി …..
ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലെ അവസാന ഭാഗത്ത് Dostoyevsky കോടികള്‍ ചൂതു കളിച്ചു ഉണ്ടാക്കികൊണ്ടിരുന്നപ്പോള്‍ പലിശക്കാരന്‍ Gregory Yakov പറയുണ്ട് ‘നീ ഇതു ഇവിടെ നിര്‍ത്തൂ ..നിന്റെ വിജയത്തില്‍ ഞാന്‍ ഭയക്കുന്നു ‘ എന്ന്.
അവസാനം എല്ലാം നഷ്ടപെട്ട് പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ മുഖത്തോട് മുഖം ഒന്ന് പുഞ്ചിരിച്ചു ..ഒരുപാടു രാത്രിയായി … ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല …
തിരിച്ചു പോകുമ്പോള്‍ മനസ്സില്‍ ഒരു തിരുമാനം എടുത്തു ഇനി ഒരിക്കലും ചൂതാട്ട കേന്ദ്രത്തിന്റെ പടി ചവിട്ടില്ല …..
മദ്യവും മയക്കു മരുന്നും നിരോധിക്കുന്നതിനു മുന്‍പേ ചൂതാട്ട കേന്ദ്രങ്ങള്‍ നിരോധിക്കണം ..കാരണം കള്ള് കുടിക്കുന്നവനു ബോധം പോകാന്‍ ഒരു കുപ്പി കള്ള് മതി ..പിന്നെ അവന്‍ അന്ന് കുടിക്കില്ല…പക്ഷെ ഈ ചൂതാട്ട കേന്ദ്രങ്ങള്‍ ഒരു മനുഷ്യന്റെ അടിവേരു വെട്ടിമാറ്റും
കുറെകഴിഞ്ഞപ്പോള്‍ സ്വബോധം തിരിച്ചു വന്നപ്പോള്‍ വിശപ്പും ദാഹവും കൂടി …ഓടി വന്നു ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോള്‍ ഒരു നുള്ളിന് ചോറില്ല …ഒരു ബിസ്‌കറ്റ് എങ്കിലും എല്ലായിടത്തും നോക്കി …

JO PAഅവസാനം ഒരു ഗ്ലാസ് വെള്ളം കുടിച്ചു കട്ടിലില്‍ കിടക്കുമ്പോള്‍ മനസ്സില്‍ ഓര്‍ത്തു…..രണ്ടു ബിരിയാണി തിന്നാന്‍ ഉള്ള കാശ് ആണ് അവിടെ കൊണ്ട് കളഞ്ഞത് …………I had a bad day ..

ജോമോന്‍ പാപ്പച്ചന്‍(ഡബ്ലിന്‍)
Scroll To Top