Wednesday December 07, 2016
Latest Updates

എയര്‍ ഇന്ത്യയെ കബളിപ്പിച്ച് ലഗേജിനുള്ളില്‍ കയറി പെര്‍ത്തിന് പോയ വിരുതന്‍ പുസ്തകം എഴുതുന്നു !

എയര്‍ ഇന്ത്യയെ കബളിപ്പിച്ച് ലഗേജിനുള്ളില്‍ കയറി പെര്‍ത്തിന് പോയ വിരുതന്‍ പുസ്തകം എഴുതുന്നു !

യൂ കെ യില്‍ നിന്നും ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേയ്ക്കുള്ള വിമാനത്തില്‍ പെട്ടിയ്ക്കുള്ളില്‍ സ്വയം പാക്ക് ചെയ്ത് യാത്ര ചെയ്ത വിരുതന്റെ കഥ സോഷ്യല്‍ മീഡിയയില്‍ കൗതുകമായി.

യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും സീറ്റ് കിട്ടാത്തവര്‍ക്കും ദാ ഒരു പുത്തന്‍ മാതൃകയായിരിക്കുകയാണ് താന്‍ എന്നാണ് റെഗ് സ്പിയേഴ്‌സ് എന്ന് പേരുള്ള ഇയാള്‍ പറയുന്നത്.സ്വയം പെട്ടിയിലാകുക. എന്ന് വെച്ചാല്‍ മരിക്കുക എന്നല്ല, കണ്ടെയ്‌നറുകളില്‍ കയറ്റി അയക്കുന്ന പോലുള്ള പെട്ടിയുണ്ടാക്കി അതില്‍ കയറി ഇരിക്കുകയാണ് ഇദ്ദേഹം ചെയ്തത്.കേള്‍ക്കുന്നവര്‍ക്ക് അസാധ്യം എന്ന് തോന്നാമെങ്കിലും അല്ലായെന്ന് തെളിയിച്ചതിന്റെ സന്തോഷത്തിലാണ് റെഗ് സ്പിയേഴ്‌സ് ഇപ്പോള്‍.. 

പെര്‍ത്തിലേയ്ക്കുള്ള യാത്രയ്ക്ക് തയാറായിരിക്കുമ്പോഴാണ് സമ്പാദ്യങ്ങള്‍ എല്ലാം അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടത് .മകളുടെ പിറന്നാളിന് ഓസ്‌ട്രേലിയയില്‍ എത്തുകയും വേണം.വേറെ പണമൊന്നും ലഭിക്കാതെ ഇങ്ങനെ കുടുങ്ങിനിന്ന സാഹചര്യത്തിലാണ് ബോക്‌സുകള്‍ ഉണ്ടാക്കുന്ന മറ്റൊരു സുഹൃത്തിന്റെ സഹായത്തില്‍ ഇങ്ങനൊരു മാര്‍ഗം ഒപ്പിച്ചത്.. 

5ft x 3ft x 2.5ft എന്ന സൈസിലുള്ള പെട്ടിക്കകത്ത് കയറുമ്പോള്‍ അത്യാവശ്യത്തിന് വേണ്ട സാധനങ്ങള്‍ ഇയാള്‍ കരുതിയിരുന്നു. ഒരു ടോര്‍ച്ച്, തലയിണ ,പുതപ്പ് ,ഒന്ന് രണ്ടു പാക്കറ്റ് ടിന്‍ ഫുഡ്, രണ്ട് കുപ്പി തുടങ്ങിയവ. (ഒരു കുപ്പി വെള്ളത്തിനും മറ്റേ കുപ്പി മൂത്രത്തിനും!) മൂന്ന് ദിവസത്തെ യാത്രയുള്ളതല്ലേ ?

എയര്‍ ഇന്ത്യാ വിമാനത്തില്‍ യുകെയില്‍നിന്ന് പെര്‍ത്തിലേക്കുള്ള യാത്രാ മധ്യേ മുംബൈ എയര്‍ പോര്‍ട്ടില്‍ തന്റെ പെട്ടി തലതിരിച്ച് പൊരിവെയിലത്ത് മണിക്കൂറുകളോളം വെച്ചതിന്റെ ദുരനുഭവം സ്പിയേഴ്‌സിന് പറയാനുണ്ട്.ചൂട് സഹിക്കാന്‍ കഴിയാത്തതിനാല്‍ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും അഴിച്ചു മാറ്റിയത് അവിടെ വെച്ചാണ് !

ആസ്‌ട്രേലിയയില്‍ വിമാനം ഇറങ്ങിയ നിമിഷം മറക്കാന്‍ ആവില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.ഫ്‌ലോര്‍ ഏരിയയില്‍ ഇറക്കി വെച്ച ലഗേജില്‍ നിന്നും രക്ഷപ്പെടാന്‍ ആരും കാണാതെ കഴിഞ്ഞതും മറ്റൊരു ഭാഗ്യം !

അതേസമയം നൂതനമായ സ്‌കാനിംഗ് സംവിധാനമുള്ള കാര്‍ഗോ ഹാന്‍ഡ്‌ലിംഗ് വിഭാഗത്തെ, ഇയാള്‍ എങ്ങനെ കബളിപ്പിച്ചു എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. എന്തായാലും തന്റെ സഹസികാനൂഭവങ്ങല്‍ വിവരിച്ചു കൊണ്ട് ‘ഔട്ട് ഓഫ് ദി ബോക്‌സ് എന്ന പേരില്‍ ഒരു പുസ്തകം എഴുതുകയാണ് സ്പിയേഴ്‌സ് ഇപ്പോള്‍ 



Scroll To Top