Saturday December 10, 2016
Latest Updates

ലോട്ടറി അടിച്ചത് അയര്‍ലണ്ടിലെ മന്ത്രിക്ക്…… 

ലോട്ടറി അടിച്ചത് അയര്‍ലണ്ടിലെ മന്ത്രിക്ക്…… 

മന്ത്രിമാരും ലോട്ടറി എടുക്കുമോ? നമ്മുടെ നാട്ടില്‍ മന്ത്രിപ്പദവി ബമ്പര്‍ ലോട്ടറിയാണെന്ന് അറിയാവുന്ന ശരാശരി മലയാളിയുടെ മനസ്സില്‍ വരുന്ന ചോദ്യത്തിന് ഉത്തരം അതേ എന്നാണ്.

എടുക്കുക മാത്രമല്ല അത് അടിക്കുകയും അടിച്ചതിനേക്കാള്‍ വേഗത്തില്‍ മന്ത്രി സമ്മാനം തിരിച്ച് ഏല്‍പ്പിച്ചതുമാണ് തുടര്‍തമാശകള്‍.

സെന്റ് വിന്‌സന്റ്‌സ് ഡീ പോള്‍ സംഘടിപ്പിച്ച റാഫില്‍ ലോട്ടോയിലാണ് മന്ത്രിയ്ക്ക് ഭാഗ്യം വന്നത്.ലേബര്‍ പാര്‍ട്ടിയില്‍ പെട്ട  അയര്‍ലണ്ടിലെ തൊഴില്‍സാമൂഹ്യ നീതി മന്ത്രിയായ കെവിന്‍ ഹംഫ്രേയ്‌സാണ് 18000 യൂറോ വിലയുള്ള സ്‌കോഡാ ഫാബിയ കാറിന്റെ രൂപത്തില്‍ വന്നുകയറിയ ആ ഭാഗ്യ മഹാലക്ഷ്മിയെ മടക്കി നല്‍കിയത്. തന്റെ രണ്ട് മക്കള്‍ ഇപ്പോള്‍ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും കാര്‍ അവര്‍ സന്തോഷത്തോടെ ഓടിക്കുമായിരുന്നുവെന്നും പറയുന്ന മന്ത്രി കുടുംബത്തിന്റ തീരുമാനപ്രകാരം താന്‍ അത് തിരികെ നല്‍കുകയാണെന്ന് അറിയിച്ചു.

താന്‍ സമ്മാനം തിരികെ നല്‍കുന്നതില്‍ സന്തുഷ്ടനാണ് എന്ന് പറയുമ്പോഴും അതെത്രത്തോളം ശരിയാണെന്ന് ഇതുകേട്ട ചിലര്‍ക്ക് സംശയം ഉണ്ടായേക്കാം. പക്ഷേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമായെന്നാണ് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നത്. എന്തൊക്കെ ആയാലും ലോട്ടറിയുടെ സ്‌പോണ്‍സര്‍മാരായ സെന്റ് വിന്‍സന്റ് ഡി പോളിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി താന്‍ എന്തിനാണ് ലോട്ടറി എടുത്തത് എന്ന സംശയത്തിന് വിദഗ്ദ്ധമായി ഉത്തരം നല്‍കാനും അദ്ദേഹം മറക്കുന്നില്ല.

Scroll To Top