Saturday December 10, 2016
Latest Updates

വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് മണ്ടത്തരമായി പോയെന്ന് എ കെ ആന്റണി 

വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് മണ്ടത്തരമായി പോയെന്ന് എ കെ ആന്റണി 

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരമായെന്ന് എ.കെ.ആന്റണി. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പകരം സ്‌കൂളുകളിലും കോളജുകളിലും ജാതിമത സംഘടനകള്‍ പിടിമുറിക്കിയെന്നും ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ജാതിമതഭ്രാന്ത് കുത്തിവയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായുള്ള പ്രവേശനകരാര്‍ ലംഘിക്കുന്നത് മര്യാദകേടാണെന്നും കരാര്‍ ലംഘിക്കുന്നവര്‍ സ്ഥാപനം നടത്തരുതെന്നും എ.കെ.ആന്റണി പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസമേഖല അഴിമതിയുടെ കേന്ദ്രമായി മാറി. വിദ്യാര്‍ഥി പ്രവേശനം മുതല്‍ അധ്യാപകനിയമനം വരെ കോഴത്തുക ഓരോ വര്‍ഷവും കൂടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കെഎസ്‌യു സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


Scroll To Top