Tuesday December 06, 2016
Latest Updates

മജിഷ്യന്‍ മുതുകാടിനോടൊപ്പം ഒരു ദിവസം:കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്സവമാകും

മജിഷ്യന്‍ മുതുകാടിനോടൊപ്പം ഒരു ദിവസം:കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്സവമാകും

ഡബ്ലിന്‍:അറിവിന്റെ വാതായനം തുറന്ന് സുപ്രസിദ്ധ മജിഷ്യനും യൂണിസെഫിന്റെ ചില്‍ഡ്രന്‍സ് അംബാസിഡറുമായ ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന വിസ്മയം 2016 രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.

മലയാള സംസ്‌കാരത്തിന്റെയും,ഭാഷയുടെയും നാട്ടുമര്യാദകളുടെയും മികവാര്‍ന്ന പാഠങ്ങള്‍ അനുഭവത്തിന്റെ കരുത്തില്‍ വിസ്മയ വൈഭവത്തോടെ പങ്കുവെയ്ക്കുന്ന ഏകദിന പരിപാടി മാര്‍ച്ച് മാസം 18 ന് വെള്ളിയാഴ്ച്ച പിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് നടത്തപ്പെടുന്നത്.

സാധാരണ സ്റ്റേജ് ഷോകളില്‍ നിന്നും വ്യത്യസ്ഥമായി കുടുംബമൊന്നാകെ ആസ്വദിക്കാവുന്ന വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സമ്മിശ്ര രൂപമായിരിക്കും ഗോപിനാഥ് മുതുകാട് നയിക്കുന്ന പ്രത്യേക പരിപാടി.ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കുട്ടികള്‍ക്കും ഒപ്പം മുതിര്‍ന്നവര്‍ക്കും ജീവിതത്തില്‍ നവദര്‍ശനം നല്‍കി ചുറ്റി സഞ്ചരിക്കുന്ന മജിഷ്യന്‍ മുതുകാട് ഇതാദ്യാമായാണ് അയര്‍ലണ്ടില്‍ എത്തുന്നത്.

വിസ്മയം 2016 ല്‍ പങ്കെടുക്കാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ പ്രവേശിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.(http://irishmalayali.com/vismayam/)

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക

മജു ജോര്‍ജ്(0879631102)
റെജി സി ജേക്കബ്(0894895416)
ജിജോ പീടികമല(0894444505)
നോബിള്‍ മാത്യു (0862256617)

Scroll To Top