Sunday December 04, 2016
Latest Updates

അസാധാരണ വായു സമ്മര്‍ദം :വിമാനങ്ങള്‍ക്ക് തനിയെ വേഗത കൂടുന്നതായി കണ്ടെത്തല്‍

അസാധാരണ വായു സമ്മര്‍ദം :വിമാനങ്ങള്‍ക്ക് തനിയെ വേഗത കൂടുന്നതായി കണ്ടെത്തല്‍

ലണ്ടന്‍:നോര്‍ത്ത് അത് ലാന്റിക് മേഖലയില്‍ ഉണ്ടായ അസാധാരണമായ കാറ്റ് സൃഷ്ട്ടിച്ച വായു സമ്മര്‍ദത്തിന്റെ ഫലമായി വിമാനങ്ങള്‍ക്ക് തനിയെ വേഗത കൂടുന്നതായി കണ്ടെത്തല്‍. വെള്ളിയാഴ്ച ന്യുയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ നിശ്ചയിച്ചതിലും നേരത്തെ എത്തി. സാധാരണ ന്യുയോര്‍ക്ക്, ലണ്ടന്‍ യാത്രയ്ക്ക് ആറ് മണിക്കൂറിലധികം സമയം എടുക്കുന്നതാണ്.എന്നാല്‍ ജനുവരി 7 ന് ഹീത്രുവിലേക്കുള്ള ചില വിമാനങ്ങള്‍ അഞ്ച് മണിക്കൂര്‍ 20 മിനിറ്റില്‍ കുറഞ്ഞ സമയത്തില്‍ ലണ്ടനിലെത്തി.

ചില അവസരങ്ങളില്‍ വിമാനം മണിക്കൂറില്‍ 745 മൈല്‍ വേഗതയില്‍ സഞ്ചരിച്ചതായി കണ്ടെത്തി. ന്യുയോര്‍ക്കില്‍ നിന്ന് നിശ്ചിത സമയത്തിലും 40 മിനിറ്റ് വൈകി പുറപ്പെട്ട ഒരു ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം ലണ്ടനില്‍ 16 മിനിറ്റ് നേരത്തെഎത്തുന്ന സാഹചര്യവും ഇന്നലെ ഉണ്ടായി. ജെറ്റ് സ്ട്രീം എന്ന പ്രതിഭാസമാണ് വിമാനങ്ങളുടെ വേഗത വര്‍ധിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.വ്യോമനിക മേഖലകളില്‍ ഈ പ്രതിഭാസം ആശങ്ക സൃഷ്ട്ടിക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു

Scroll To Top