Saturday December 03, 2016
Latest Updates

പോര്‍ട്ട്‌ലീഷില്‍ 11 വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം സഹോദരന്റെ ഇടപെടല്‍ മൂലം പരാജയപ്പെട്ടു 

പോര്‍ട്ട്‌ലീഷില്‍ 11 വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം സഹോദരന്റെ ഇടപെടല്‍ മൂലം പരാജയപ്പെട്ടു 

പോര്‍ട്ട്‌ലീഷ് : പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ആളില്‍നിന്നും സഹോദരിയെ രക്ഷിച്ച സഹോദരന് ഹീറോ പരിവേഷം. ബുധനാഴ്ച്ച രാവിലെ കുള്ളാഹില്ലിലുള്ള കുട്ടികളുടെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു വാഹനവുമായെത്തി 11 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ഒരാള്‍ ശ്രമിച്ചത്. 

കുട്ടികളുടെ സമീപത്തെത്തി പെണ്‍കുട്ടിയെ തട്ടിയെടുത്ത് ഇയാള്‍ കാറിലിട്ട് പോകാന്‍ ശ്രമിക്കവെ , കാറിനുള്ളില്‍നിന്ന് ചേച്ചിയെ വലിച്ച് പുറത്തിറക്കിയാണ് 10 വയസുകാരനായ അനുജന്‍ രക്ഷപ്പെടുത്തിയത്. 

സ്ഥിരം കുറ്റവാളിയായ ഇയാള്‍ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്നതിനിടയിലാണ് ഇപ്പോള്‍ മറ്റൊരു കേസ് കൂടി ഇയാള്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്ത് ഇതിന് മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍്പ് ഈ ആണ്‍കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു, അന്ന് തട്ടിക്കൊണ്ടു പോയവര്‍ക്ക് കനിവ് തോന്നിയതിനാല്‍ അവനെ വഴിയില്‍ ഇറക്കിവിട്ടു. 

സംഭവത്തിന്റെ ഷോക്കില്‍നിന്ന് മുക്തയായിട്ടില്ലാത്ത പെണ്‍കുട്ടി സഹോദരന്‍ ഉള്ളതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തങ്ങളുടെ കുട്ടികളുടെ പേര് പരസ്യപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും അവര്‍ പറഞ്ഞു.കുട്ടികളെ സ്‌കൂളിലേയ്ക്ക് ഒറ്റയ്ക്ക് അയയ്ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു 

Scroll To Top