Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ഒരു ഇന്ത്യാക്കാരന് ഹൃദയപൂര്‍വ്വം ഓര്‍ക്കാനുള്ളത് ….

അയര്‍ലണ്ടിലെ ഒരു ഇന്ത്യാക്കാരന് ഹൃദയപൂര്‍വ്വം ഓര്‍ക്കാനുള്ളത് ….

ന്നലെ ശനിയാഴ്ച്ച.ശനിയാഴ്ച്ചകളില്‍ പൊതുവെ ജോലി ചെയ്യാത്തതുകൊണ്ട് അല്പം മടിച്ചാണ് ജോലിക്ക് പോയത്.പക്ഷെ ഒരുപാടു സന്തോഷം തന്ന ദിവസമായിരുന്നു ഇന്നലെ .

രാവിലെ തന്നെ അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിയ ഒരു അമേരിക്കന്‍ ടൂറിസ്റ്റിന്റെ ഹാര്‍ട്ട് സ്‌കാന്‍ ചെയ്യാന്‍ റിക്വസ്റ്റ് വന്നു.അത് വായിച്ചു നോക്കിയപ്പോള്‍ അദ്ദേഹം ഹൃദയം മാറ്റിവെക്കല്‍ സര്‍ജറിക്കു വിധേയനായതാണെന്ന് മനസ്സിലായി.പിന്നെ ഒന്നും നോക്കിയില്ല അപ്പോള്‍ തന്നെ സ്‌കാനിങ്ങിനു വിളിച്ചു.

അദ്ദേഹത്തോട് കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.13 വര്‍ഷമായി വേറൊരാളുടെ ഹൃദയവുമായി ആണ് ഈ മനുഷ്യന്‍ ജീവിക്കുന്നത്!

ഇതിനു മുമ്പും ഹൃദയം മാറ്റി വച്ച രണ്ടു പേരെ ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ അതെല്ലാം ഈ അടുത്ത നാളുകളില്‍ ചെയ്തതായിരുന്നു , എന്റെ അറിവ് വച്ച് ശരാശരി 5 മുതല്‍ 10 വര്‍ഷം വരെ ആണ് മറ്റൊരാളുടെ ഹൃദയത്തിന്റെ ആയ്യുസ്.അതും നല്ല ജീവിത ശൈലി അനുഗമിക്കുന്നവര്‍ക്ക്.

10 ശതമാനം പേര്‍ക്ക് മാത്രമാണ് 10 വര്‍ഷത്തിനു മുകളില്‍ ലൈഫ് കിട്ടാറുള്ളൂ.ഇതു 13 വര്‍ഷം !,… അങ്ങനെ ഞാന്‍ അന്തം വിട്ടു നില്‍ക്കുംമ്പോള്‍ അമേരിക്കന്‍ ആക്‌സെന്റില്‍ എന്നോട് ഒരു ചോദ്യം,’ആര്‍ യൂ ഫ്രം പാക്കിസ്ഥാന്‍ ?

ഈ ചോദ്യം ഒരുപാടു പേര്‍ മുമ്പ് ചോദിച്ചിട്ടുള്ളതുകൊണ്ട് ഈ പ്രാവിശ്യം ഞാന്‍ ഞെട്ടിയില്ല, ഇന്ത്യാക്കാരനാണെന്ന് ഞാന്‍ മറുപടി നല്കി.പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തെ ഭാവ വ്യത്യാസം എന്റെ ശ്രദ്ധയില്‍ പെട്ടു. 

വളരെ സന്തോഷവാനായി എന്നോട് അദ്ദേഹം പറഞ്ഞു ’13 വര്‍ഷം മുമ്പ് എന്റെ ജീവന്‍ തിരിച്ചു നല്കിയത് ഒരു ഇന്ത്യന്‍ ഡോക്ടറാണ്…ഡോക്റ്റര്‍ പങ്കജ്…

BI NUസത്യം പറഞ്ഞാല്‍ എന്റെ രോമങ്ങള്‍ ഓരോന്നായി എഴുന്നു വരാന്‍ തുടങ്ങി.ഒരു പത്തു പ്രാവിശ്യം എങ്കിലും ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു.Proud to be an Indian ….Proud to be an Indian ..

ബിനുമോന്‍ എ വി (കെറി ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയാക് ഫിസിയോളജിസ്റ്റ് ആയ ബിനുമോന്‍ ചങ്ങനാശേരി സ്വദേശിയാണ്.)

Scroll To Top