Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി സുഹൃത്തുക്കളോട് ഒരു അഭ്യര്‍ഥന 

അയര്‍ലണ്ടിലെ മലയാളി സുഹൃത്തുക്കളോട് ഒരു അഭ്യര്‍ഥന 

ഡബ്ലിന്‍: കഴിഞ്ഞ തിങ്കളാഴ്ച്ച കേരളത്തില്‍ വെച്ചു നിര്യാതയായ ഡബ്ലിന്‍ മാറ്റര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന നിര്‍മല രാജേഷിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തോട് അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനും, സാമ്പത്തികമായി സഹായിക്കുന്നതിനുമായി ഡബ്ലിനിലെ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ഒരു ഫണ്ട് സ്വരൂപിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ സ്ഥിരതാമസമായിരുന്ന നിര്‍മലയും കുടുംബവും 2014 ജൂണ്‍ മാസത്തിലാണ് ചികിത്സാര്‍ത്ഥം നാട്ടിലേക്ക് പോയത്.ഏറെ നാളത്തെ ചികിത്സക്കു ശേഷം 2015 ഓഗസ്റ്റില്‍ അയര്‍ലണ്ടിലേയ്ക്ക് തിരികെ വരുന്നതിനായി തയാറെടുക്കുന്നതിനിടെ വീണ്ടും രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ നിര്‍മലയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതോടൊപ്പം നമ്മുടെയൊപ്പം ജീവിച്ച ഒരു സഹോദരി എന്ന നിലയില്‍ നിര്‍മലയുടെ കുടുംബത്തെ സഹായിക്കുക എന്നത് തീര്‍ച്ചയായും ഉചിതമായ ഒരു കാര്യമായിരിക്കും എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏറെ കാലത്തെ ചികിത്സക്കുവേണ്ടി ധാരാളം പണം ചെലവഴിക്കേണ്ടി വന്നതിനെ തുടര്‍ന്ന് നിര്‍മ്മലയുടെ കുടുംബത്തിനുണ്ടായ സാമ്പത്തികക്ലേശം പരിഹരിക്കുന്നതിനുള്ള അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ സന്നദ്ധതയും ഉത്തരവാദിത്വവുമാണ് ഇത്തരം ഒരു ദൗത്യത്തിന് പ്രേരകമായത്.

ആ കുടുംബത്തെ സഹായിക്കുവാനായിയുള്ള ഫണ്ട് 15/07/2015 മുമ്പായി സമാഹരിക്കുവാനാണ് തീരുമാനിച്ചിരിക്കുകയാണ്.ഓരോ പ്രദേശത്തു നിന്നുമുള്ള പ്രതിനിധികള്‍ വഴിയോ താഴെക്കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയോ നിങ്ങളാല്‍ കഴിയുന്ന ചെറിയ സംഭാവനകള്‍ നല്‍കി സഹായിക്കണമെന്ന് ഇതിനായി രൂപീകരിച്ച കമ്മിറ്റി അഭ്യര്‍ഥിച്ചു.

Account Details:
Rajesh Varughese
A/C No: 67294647986
IFSC Code: SBTR0000102
SBT Main Branch, Kottayam.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
Fr.Abraham Pathakkal 089 963 9637
Sunil P Mathew 087 293 3246
Sunil Sebastian 087 938 6914
Roy Perayil 087 669 4782smcd

Scroll To Top