Sunday January 21, 2018
Latest Updates

നാട്ടിലേയ്ക്ക് സ്ഥിരമായി താമസം മാറ്റാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ഒരു കത്ത് !(നര്‍മ്മഭാവന)

നാട്ടിലേയ്ക്ക് സ്ഥിരമായി താമസം മാറ്റാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ഒരു കത്ത് !(നര്‍മ്മഭാവന)

ഓണം ഇങ്ങു വന്നു ! പ്രവാസിമലയാളികള്‍ കഴിയും പോലെ ഒക്കെ എല്ലാ വര്‍ഷവും ഓണം ആഘോഷിക്കാറുണ്ട് എങ്കിലും , ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഓണം മിസ്സ് ചെയ്യാത്ത മലയാളികള്‍ കുറവ് !
മാവേലിനാട് കുഞ്ഞുന്നാള്‍ മുതല്‍ നമ്മളൊക്കെ കേട്ട ആദര്‍ശരാജ്യം. മാവേലി നാട് തിരിച്ചു കൊണ്ടുവരുവാന്‍ ഉള്ള പ്രയത്‌നം നമ്മുടെ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു !

ബാറുകള്‍ പൂട്ടിയതിനെ,ഇതിലേക്കുള്ള ഒരു ചവിട്ടുപടിയായി നമുക്ക് കണക്കാക്കാം.മാവേലി നാട് വന്നാലും വന്നില്ലെങ്കിലും, പ്രവാസി മലയാളികള്‍ പലരും തിരിച്ചു മലയാള നാട്ടില്‍ സെറ്റില്‍ ചെയ്യണം എന്ന ആഗ്രഹക്കാരാണ് എന്നതില്‍ തര്‍ക്കമില്ല.പക്ഷെ ആഗ്രഹമല്ലാതെ , മിക്കപ്പോളും ഇത് നടക്കാറില്ല എന്നതാണ് സത്യം. എന്തൊക്കെ കാരണങ്ങള്‍ നമ്മള്‍ കണ്ടെത്തിയാലും,സമാന വരുമാനം കിട്ടുന്ന ഒരു തൊഴിലിന്റെ അഭാവം തന്നെ ആണ് നാട്ടിലേക്കുള്ള പറിച്ചു നടീല്‍ നടക്കാത്തതിന്റെ പ്രധാന കാരണം എന്ന് ഞാന്‍ പറയും.

എന്നാല്‍ നാട്ടിലേക്ക് പോയേ മതിയാകൂ എന്നുള്ളവര്‍ക്ക്, ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് , നാട്ടില്‍ ചെയ്യാവുന്ന 99 ശതമാനം വിജയ സാധ്യത ഉള്ള ഒരു ബിസിനസ്സ് ഇവിടെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.ഈ ബിസിനെസ്സ് ഐഡിയ തോന്നിച്ചത് സര്‍ക്കാരിന്റെ ബാറുകള്‍ പൂട്ടിച്ച നടപടി ആയതിനാല്‍,ആദ്യം തന്നെ സര്‍ക്കാരിന് നന്ദി അറിയിച്ചു കൊള്ളുന്നു !

ഏതു ബിസിനെസ്സ് തുടങ്ങുന്നതിനു മുന്പും,മാര്‍ക്കറ്റ് സ്റ്റഡി നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.അവിടുന്ന് തന്നെ തുടങ്ങാം .
ബാര്‍ പൂട്ടിയത് മൂലം വിഷമിക്കുന്നവരാണ് കമ്പനിയുടെ ടാര്‍ഗറ്റ് കസ്റ്റമെഴ്‌സ് !

ഈ നടപടി കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്ആരൊക്കെ ആണെന്ന് നമുക്കൊന്ന് നോക്കാം !

1. പകല്‍ മാന്യന്മാര്‍ തങ്ങള് മദ്യപിക്കില്ല എന്നും , മദ്യപിക്കുന്നത് വലിയൊരു തെറ്റാണെന്നും മറ്റുള്ളവരുടെ മുന്നില് പ്രസംഗിച്ചിട്ട് , ക്യൂ നില്ക്കാന്‍ ഇവര്ക്ക് സാധിക്കില്ല .

2. മടിയന്മാര്‍ വലിയ ക്യൂവിന് പിന്നില്‍ മണിക്കൂറുകള്‍ നിന്ന് ഇത് വാങ്ങി കുടിക്കാന്‍ മടി കൊണ്ട് മാത്രം തയ്യാറാകാത്തവര്‍ !

3. ശാരീരികം ആയി ആരോഗ്യക്കുറവുള്ളവര്‍ .

ഇവരെയൊക്കെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരു കമ്പനി ആണ് നമ്മള്‍ വിഭാവനം ചെയ്യുന്നത് . 337 ബെവ്‌കോ ഔട്ട് ലെറ്റുകള്‍ ആണ് സംസ്ഥാനത്ത് ആകെ ഉള്ളത്.ഈ ഔട്ട് ലെറ്റുകള്‍ ക്കടുത്ത് എല്ലാം കമ്പനിക്കു ഓഫീസുകള്‍ ഉണ്ടാകും. ഒരു ഓഫീസ് മാനേജര്‍ , റിസപ്ഷനിസ്റ്റ്, പ്യൂണ്‍ ക്ലാര്‍ക്ക് എന്നിങ്ങനെ നാല് ഓഫീസ് തസ്തികകള്‍ക്ക് പുറമേ , മിനിമം 5 പേരെ ക്യൂ തൊഴിലാളികളായി നിയമിക്കാം.തിരക്കനുസരിച്ചു ഇവരുടെ എണ്ണം കൂട്ടാവുന്നതാണ്.337 ഔട്ട് ലെറ്റുകള്‍ ഉള്ള കേരളത്തില്‍ ഏകദേശം 1650 പേര്‍ക്ക് ക്യൂ തൊഴിലാളികള്‍ ആയി തന്നെ ജോലി ലഭിക്കും.ക്യൂ നില്ക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി പകരം ക്യൂ നിന്ന് മദ്യം വാങ്ങുക എന്നതാണ് ഇവരുടെ ജോലി!. ഇത് കൂടാതെ 337 x 4 =1348 പേര്‍ക്ക് ഓഫീസ് ജോലിയും കൊടുക്കാന്‍ കമ്പനിക്കു സാധിക്കും.അതായത് ഈ കമ്പനി , കേരളത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒരാളായി മാറാന്‍ സാധ്യത ഉണ്ട് എന്നര്‍ത്ഥം . 
കമ്പനിയുടെ റവന്യൂ
**********************************
വാങ്ങുന്ന ഓരോ കുപ്പിയുടെയും വില അനുസരിച്ച് സര്‍വീസ് ചാര്‍ജ് ഈടാക്കാം . കുപ്പിയൊന്നിനു 50 രൂപ മുതല്‍, 200 രൂപ വരെ (ബ്രാന്‍ഡ് അനുസരിച്ച് ) വാങ്ങാവുന്നതാണ്.ഓരോ പ്രാവശ്യവും ക്യൂ നില്‍ക്കുമ്പോള്‍ മാക്‌സിമം മദ്യം വാങ്ങാം ( 100 % യൂട്ടിലൈസേഷന്‍ ഓഫ് റിസോഴ്‌സ് ) അത് വഴി ഏറ്റവും കുറഞ്ഞത് 200 രൂപ കമ്പനിക്കു വരുമാനം… ഒരു തൊഴിലാളി 5 പ്രാവശ്യം ക്യൂ നിന്നാല്‍ തന്നെ ഏറ്റവും കുറഞ്ഞത് 1000 രൂപ കമ്പനിക്കു വരുമാനം ഉണ്ടാകും… അതായത് ഒരു ദിവസത്തെ വരുമാനംഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപ .തിരക്ക് കൂടുന്ന,ഹര്‍ത്താല്‍ തലേന്ന്, ആഘോഷ ദിവസങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ ഈ വരുമാനം ഇരട്ടിയിലും കൂടുതല്‍ ആയേക്കാം ..പരസ്യം തീരെ ആവശ്യം വരില്ല എന്ന് പറയേണ്ടതില്ലല്ലോ ! ഇത്തരം ഒരു സംരംഭം ഏറ്റെടുത്തു നടത്താന്‍ , നാട്ടിലേക്ക് സെറ്റില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും മലയാളി തയ്യാറായാല്‍ , കോടിക്കണക്കിനു രൂപ റ്റേണോവര്‍ ഉള്ള ഒരു കമ്പനിയുടെ പിറവിക്കായിരിക്കും അത് വഴി തെളിക്കുക എന്നതില്‍ ഈയുള്ളവന് സംശയലേശമില്ല ! ഇപ്പോള്‍ തന്നെ ബംഗാളികള്‍ പല മേഖലയും കയ്യടക്കി കഴിഞ്ഞിരിക്കുകയാണ്.നമ്മള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക് ഇപ്പോളെത്തിപ്പെടുന്നത് ബീഹാറിലും , ബംഗാളിലും ഒക്കെയാണ്. ഈ രംഗത്തും ഏതെങ്കിലും ഒരു ബംഗാളി ചാടി വീഴുന്നതിനു മുന്‍പ് നമ്മളില്‍ ആരെങ്കിലും ഈ അവസരം വിനിയോഗിക്കും എന്ന് കരുതുന്നു .rajesh

ആശംസകളോടെ , ക്യൂ നില്‍ക്കാന്‍ മടിയുള്ള ഒരു ഭാവി ലോയല്‍ കസ്റ്റമര്‍ !

രാജേഷ് സുകുമാരന്‍ (റോസ്‌കോമണ്‍ )

Scroll To Top