Saturday December 10, 2016
Latest Updates

പന്നിയിറച്ചി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍…

പന്നിയിറച്ചി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍…

സ്‌കൂളിലെ വിഭവങ്ങളില്‍ നിന്ന് പന്നിയിറച്ചി നീക്കം ചെയ്യണമെന്ന് ആവശ്യപ്പട്ട് ഒരു മുസ്ലിം സമുദായാംഗത്തില്‍ നിന്ന് ലഭിച്ച ഒരു കത്തിന്, യൂറോപ്പിലെ ഒരു മേയര്‍ എഴുതിയ മറുപടി എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ‘വ്യാജ’ ഇമെയില്‍ വൈറലാകുന്നു. 

‘തങ്ങള്‍ ബെല്‍ജിയത്തില്‍ കുടിയേറാന്‍ തയ്യാറായവരാണെങ്കില്‍ അവിടുത്തെ പാരമ്പര്യങ്ങളും രിതീകളുമായും ജീവിത ശൈലിയുമായും ഇണങ്ങി ജീവിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാവണം. അവരാണ് ജീവിത ശൈലി മാറ്റേണ്ടത് അല്ലാതെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത ബെല്‍ജിയത്തിലെ ആളുകള്‍ അല്ല. ബെല്‍ജിയത്തിലെ താമസം സുഖകരം അല്ലാവരും, സെക്കുലറിസം അംഗീകരിക്കാന്‍ കഴിയാത്തവരുമായ മുസ്ലിങ്ങള്‍ക്കായി 57 സുന്ദരമായ മുസ്ലിം രാജ്യങ്ങള്‍ ലോകത്താകമാനം ഉണ്ട്, അവയില്‍ പലതും മതിയായ ജനസംഖ്യ ഇല്ലാത്തവരും  കൈകള്‍ നീട്ടി അവരെ സ്വീകരിക്കാന്‍ തയ്യാറുമാണ്. നിങ്ങള്‍ അതിനു തയ്യാറാവുന്നില്ല എങ്കില്‍ അതിനര്‍ത്ഥം മറ്റ് സ്ഥലങ്ങളിലേക്കാള്‍ ബെല്‍ജിയത്തില്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാണ് എ്ന്നാണ് ‘ ഇങ്ങനെ പോകുന്ന മേയറുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഇമെയില്‍ സന്ദേശത്തിലെ വാക്കുകള്‍. 

പക്ഷേ യഥാര്‍ത്ഥ മേയര്‍ ഇങ്ങനെ ഒരു പ്രസ്ഥാവന താന്‍ ഒരിക്കലും നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നു. തന്നെയുമല്ല പന്നിയിറച്ചി നീക്കുന്നത് സംബന്ധിച്ച് ഒരു അപേക്ഷയും തനിക്കു മുന്നില്‍ ഇതുവരെ ആരും സമര്‍പ്പിച്ചിട്ടില്ല എന്നും പത്രക്കുറിപ്പില്‍ അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

എന്നാല്‍ ഇതൊരു വ്യാജ മെയിലാണെന്നും കാനഡയിലെ മോണ്ട്രിയോളിനടുത്ത ഡോര്‍വാള്‍ സിറ്റി മേയര്‍ക്കും സമാനമായ ഒരു അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും മുസ്ലീംങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു സംഘം ചമച്ചു വിടുന്ന വാര്‍ത്തകള്‍ ആണിതെന്നുമാണ് മുസ്ലീം സംഘടനകള്‍ പറയുന്നത്.

ഇനി അപേക്ഷ കിട്ടിയാല്‍ എന്ത് നടപടിയാവും സ്വീകരിയ്ക്കുക എന്ന ഒരു ചോദ്യത്തിന് പക്ഷെ ഇരു കൂട്ടര്‍ക്കും ഉത്തരമില്ല.മൗനം വിദ്വാന്‍മാര്‍ക്ക് ഭൂഷണം എന്നല്ലേ ചിലര്‍ പറയുന്നത് ?


Scroll To Top