Sunday December 04, 2016
Latest Updates

സി പി ഐ നേതാവ് എ ബി ബര്‍ദന്‍ അന്തരിച്ചു

സി പി ഐ നേതാവ് എ ബി ബര്‍ദന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: സി.പി.ഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എ.ബി ബര്‍ദന്‍ (92 ) അന്തരിച്ചു. ഡല്‍ഹി ജെ.ബി പന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. രാത്രി 8.15നാണ് അന്ത്യം. മൃതദേഹം ഞായറാഴ്ച സി.പി.ഐ ആസ്ഥാനമായ അജോയ് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹിയിലെ നിഗംബോധ് ഘട്ടില്‍. 1996 മുതല്‍ 16 വര്‍ഷം സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ചുമതല വഹിച്ച ബര്‍ദന്‍ പ്രായാധിക്യം മുന്‍നിര്‍ത്തി 2012ലാണ് സ്ഥാനമൊഴിഞ്ഞത്.
1957ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ സിറ്റി മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. 1964 ലെ പിളര്‍പ്പിന് ശേഷം പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ അംഗമായി. 1978 ഭട്ടിന്‍ഡ കോണ്‍ഗ്രസില്‍ പാര്‍ട്ടി ദേശീയ എക്?സിക്യുട്ടീവില്‍ അംഗമായി. 1967, 80 വര്‍ഷങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റു. 1995 ല്‍ സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ബര്‍ദനില്‍ വന്നു ചേര്‍ന്നു.

ഭാര്യ പത്മാ ദേവിന്റെ മരണത്തോടെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനിലേക്ക് താമസം മാറി. മക്കള്‍: ഡോ. അല്‍ക്ക ബറുവ, പ്രഫ. അശോക് ബര്‍ദന്‍. 2012 ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു


Scroll To Top