Tuesday December 06, 2016
Latest Updates

നഴ്‌സുമാരുടെ സമരം:21 ആശുപത്രികളിലെ എ ആന്‍ഡ് ഇ വകുപ്പുകളില്‍ സമ്പൂര്‍ണ്ണമായി പണിമുടക്കും

നഴ്‌സുമാരുടെ സമരം:21 ആശുപത്രികളിലെ എ ആന്‍ഡ് ഇ വകുപ്പുകളില്‍ സമ്പൂര്‍ണ്ണമായി പണിമുടക്കും

ഡബ്ലിന്‍:അയര്‍ലണ്ടിലെ എമര്‍ജന്‌സി നഴ്‌സുമാര്‍ ഡിസംബര്‍ 15ന് പണിമുടക്കുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ രാജ്യവ്യാപകമായി ആരംഭിക്കവേ തന്നെ മാറ്റര്‍,ബൂമോണ്ട് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ താത്കാലിക സമരങ്ങളും പ്രതിഷേധ നടപടികളുമായി മുന്നോ്ട്ടു പോകുമെന്ന് ശക്തമായ നിലപാടില്‍ ഐഎന്‍എംഒ.ഡബ്ലിനിലെ പ്രമുഖമായ രണ്ട് ആശുപത്രികളിലും വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.മാറ്ററില്‍ തിരക്കിനെ തുടര്‍ന്ന് ഇന്നലെ 45 രോഗികള്‍ക്കാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ ട്രോളിയില്‍ കാത്തുനില്‍ക്കേണ്ടി വന്നതെന്ന് ഐഎന്‍എംഒ അറിയിച്ചു. നിലവില്‍ 100 സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവാണ് മാറ്റല്‍ ഹോസ്പിറ്റലില്‍ ഉള്ളത്. 

ബ്യൂമോണ്ട് ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ ക്രിസ്മസിനു മുന്‍പുള്ള ആഴ്ചയില്‍ വര്‍ക്ക് ടു റൂള്‍ പ്രകാരം ജോലി ചെയ്യാമെന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുകയാണ്. ഇതു പ്രകാരമുള്ള നോട്ടീസ് മൂന്നാഴ്ചകള്‍ക്ക് മുമ്പ് നല്കിയതായും വര്‍ക്ക് ടു റൂള്‍ പ്രകാരമായിരിക്കും ഇവര്‍ ഡിസംബര്‍ 16 മുതല്‍ ജോലി ചെയ്യുക. 

കൂടുതല്‍ ജീവനക്കാരെ നിയമിക്കണം എന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു. ആശുപത്രിയിലെ അടിയന്തര വകുപ്പില്‍ രോഗികളുടെ വന്‍ തിരക്കാണ് അനുഭപ്പെടുന്നതെന്നും എന്നാല്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുന്നതില്‍ സര്‍ക്കാരും മാനേജ്‌മെന്റും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും നഴ്‌സുമാര്‍ ആരോപിച്ചു. 

അടുത്ത വര്‍ഷാരംഭത്തില്‍ ദേശവ്യാപകമായി സമരം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഐഎന്‍എംഒഎ എച്ചഎസ്ഇക്ക് അറിയിപ്പ് നല്കും. താഴെപ്പറയുന്ന ആശുപത്രികളില്‍ ജോലിനോക്കുന്ന എ ആന്‍ഡ് ഇ നഴ്‌സുമാരാണ് ഡിസംബര്‍ 15ലെ സമരത്തില്‍ പങ്കെടുക്കുന്നത്.
ഡബ്ലിന്‍ നോര്‍ത്ത് ഈസ്റ്റ് 
ബ്യൂമൗണ്ട് ഹോസ്പിറ്റല്‍;ഡ്രോഗഡ
ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ഹോസ്പിറ്റല്‍, 
കോണോലി ഹോസ്പിറ്റല്‍
കാവന്‍ ജനറല്‍ ഹോസ്പിറ്റല്‍
ലൂത്ത് കൗണ്ടി ഹോസ്പിറ്റല്‍
മോണഗന്‍ ഹോസ്പിറ്റല്‍. (അക്കാദമിക് പാര്‍ട്‌നര്‍: ആര്‍സിഎസ്‌ഐ)
ഡബ്ലിന്‍ മിഡ്‌ലാന്‍ഡ്‌സ് 
സെന്റ് ജെയിംസ് ഹോസ്പിറ്റല്‍
മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ ഹോസ്പിറ്റല്‍, ടുള്ളാമോര്‍
നാസ് ജനറല്‍ ഹോസ്പിറ്റല്‍
മിഡ്‌ലാന്‍ഡ് റീജിയണല്‍ ഹോസ്പിറ്റല്‍ പോര്‍ട്ട്‌ലീഷ് 
കൂംമ്പ് വിമന്‍ ആന്‍ഡ് ഇന്‍ഫന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. 
ഡബ്ലിന്‍ ഈസ്റ്റ് 
മാറ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍
സെന്റ് വിന്‍സന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍
മിഡ്‌ലാന്‍ഡ് റീജിയണല്‍ ഹോസ്പിറ്റല്‍ മുള്ളിന്‍ഗര്‍
സെന്റ് ലൂക്ക്‌സ് ജനറല്‍ ഹോസ്പിറ്റല്‍, കില്‍ക്കെനി
വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍
നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍
ഔവര്‍ ലേഡി ഹോസ്പിറ്റല്‍, നവാന്‍
സെന്റ് കോളംസില്ലിസ് ഹോസ്പിറ്റല്‍
ഡണ്‍ലേറി സെന്റ് മൈക്കല്‍സ് ഹോസ്പിറ്റല്‍
കാപ്പാഗ് നാഷണല്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റല്‍
റോയല്‍ വിക്ടോറിയ ഐ ആന്‍ഡ് ഇയര്‍ ഹോസ്പിറ്റല്‍ (അക്കാഡമിക് പാര്‍ട്‌നര്‍: യുസിഡി) എന്നിവിടങ്ങിലെ എ ആന്‍ഡ് ഇ വിഭാഗം ഡിസംബര്‍ 15ലെ പണിമുടക്കില്‍ പങ്കെടുക്കും.

Scroll To Top