Monday August 21, 2017
Latest Updates

9,000 കുടുംബങ്ങള്‍ക്ക് ഇന്ന് മുതല്‍ സിംഗിള്‍ പേരന്റ് ബെനഫിറ്റ് നഷ്ടപ്പെടും

9,000 കുടുംബങ്ങള്‍ക്ക് ഇന്ന് മുതല്‍ സിംഗിള്‍ പേരന്റ് ബെനഫിറ്റ് നഷ്ടപ്പെടും

ഡബ്ലിന്‍::: അയര്‍ലണ്ടിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇന്ന് മുതല്‍ വണ്‍ പേരന്റ് പെയ്‌മെന്റ് നഷ്ടപ്പെടും. പദ്ധതിയുടെ മാനദണ്ഡം മാറ്റുന്ന സാഹചര്യത്തിലാണ് നിരവധി കുടുംബങ്ങള്‍ക്ക് സിംഗിള്‍ പേരന്റ് ബെനഫിറ്റ് നഷ്ടപ്പെടുന്നത്. 9,000 കുടുംബങ്ങള്‍ക്ക് സിംഗിള്‍ പേരന്റ് ബെനഫിറ്റ് നഷ്ടപ്പെടുമെന്നാണ് പ്രാഥമിക കണക്ക്. ഇതോടെ 60,000 പേരെ നേരിട്ട് ബാധിക്കും.

കുട്ടികളുടെ പ്രായത്തിന്റെയും പെയ്‌മെന്റ് വിതരണം തുടങ്ങിയ കാലത്തിന്റെ അടിസ്ഥാനത്തിലാണ് ബെനഫിറ്റിനു അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത്. ഇതാണ് നിരവധി പേര്‍ക്ക് ബെനഫിറ്റ് ആനുകൂല്യം നഷ്ടപ്പെടാന്‍ കാരണം. സിംഗിള്‍ പേരന്റ് കുടുംബങ്ങളിലെ രക്ഷിതാക്കളെ ജോലിയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് കൂടിയാണ് ഈ നടപടി. സിംഗിള്‍ പേരന്റ് ബെനഫിറ്റിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്നവര്‍ക്ക് ജോബ് സീക്കെഴ്‌സ് അലവന്‍സും ഫാമിലി ഇന്‍കം സപ്പ്‌ലിമെന്റ്‌റ് പെയ്‌മെന്റും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Scroll To Top