Tuesday February 28, 2017
Latest Updates

‘ബോളിവുഡ്’ സ്‌റ്റൈലില്‍ ഐപിഎല്‍ എട്ടാം സീസണ്‍ വര്‍ണ്ണാഭമായ തുടക്കം

‘ബോളിവുഡ്’ സ്‌റ്റൈലില്‍ ഐപിഎല്‍ എട്ടാം സീസണ്‍ വര്‍ണ്ണാഭമായ തുടക്കം

കനത്ത മഴ ചടങ്ങുകള്‍ വൈകിച്ചെങ്കിലും ഐപിഎല്‍ എട്ടാം സീസണ് ഗംഭീര കൊടിയേറ്റം.

ബോളിവുഡ് താരങ്ങള്‍ അണി നിരന്ന താര നിശയോടെ കല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. മഴ മൂലം ഒന്നര മണിക്കൂറോളം വൈകിയാണ് ചടങ്ങുകള്‍ ആരംഭിക്കാനായത്.

നീണ്ട ബോളിവുഡ് താരനിര തന്നെയായിരുന്നു ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. ചടുലമായ നൃത്ത ചുവടുകളിലൂടെ നടന്‍ ഹൃതിക് റോഷനും, ഗംഭീര പ്രകടനത്തോടെ നടിയും വിരാട് കോഹ്ലിയുടെ കാമുകിയുമായ അനുഷ്‌ക ശര്‍മയും കാണികളുടെ മനം കവര്‍ന്നു. ഷാഹിദ് കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, പ്രീതം തുടങ്ങിയ പ്രമുഖരും പരിപാടികള്‍ അവതരിപ്പിച്ചു. നടന്‍ സൈഫ് അലി ഖാനായിരുന്നു പരിപാടിയുടെ അവതാരകന്‍.

ഇന്നു രാത്രി എട്ടു മണിയോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

 

Scroll To Top