Friday September 22, 2017
Latest Updates

80 ബില്യന്‍ യൂറോയുടെ സ്വപ്നപദ്ധതി മനസിലുണ്ട്,അയര്‍ലണ്ടിന്റെ ആരോഗ്യ-ഭവനപ്രശ്നങ്ങള്‍  പരിഹരിക്കാന്‍ തന്റെ സര്‍ക്കാരിന് കഴിയില്ല 

80 ബില്യന്‍ യൂറോയുടെ സ്വപ്നപദ്ധതി മനസിലുണ്ട്,അയര്‍ലണ്ടിന്റെ ആരോഗ്യ-ഭവനപ്രശ്നങ്ങള്‍  പരിഹരിക്കാന്‍ തന്റെ സര്‍ക്കാരിന് കഴിയില്ല 

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ആരോഗ്യ-ഭവനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തന്റെ സര്‍ക്കാരിന്റെ കാലത്ത് കഴിയില്ലെന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി ലിയോ വരദ്കര്‍.എന്നിരുന്നാലും തന്റെ സ്വപ്നത്തിലുള്ള 80ബില്യന്‍ യൂറോയുടെ മൂലധന നിക്ഷേപ പദ്ധതി ഇവിടെ നടപ്പാക്കുമെന്നും വരദ്കര്‍ വെളിപ്പെടുത്തി.ആര്‍ ടി ഇ യിലെ വിന്‍സന്റ് ബ്രൗണുമായി നടത്തിയ അഭിമുഖത്തിലാണ് വരദ്കര്‍ മനസ്സ് തുറന്നത്.

ഭവനപ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒഴിഞ്ഞുകിടക്കുന്ന പ്രോപ്പര്‍ട്ടി ഉടമകളെ കനത്ത പെനാല്‍ട്ടി ചുമത്തി ശിക്ഷിക്കുമെന്ന മുന്നറിയിപ്പും വരദ്കര്‍ നല്‍കി.അധ്വാനിക്കുന്നവര്‍ക്കൊപ്പം,വരദ്കറുടെ ഭാഷയില്‍പ്പറഞ്ഞാല്‍ ‘പുലര്‍ച്ചെ ഉണര്‍ന്ന് കര്‍മ്മകാണ്ഠത്തിലെത്തുന്നവര്‍ക്കൊപ്പമാണ് താന്‍’ എന്ന ആമുഖത്തോടെയാണ് വരദ്കര്‍ സംസാരിച്ചു തുടങ്ങിയത്.

‘ജനസംഖ്യയുടെ 70ശതമാനത്തോളം അവരാണ് ,ഇടത്തരക്കാര്‍, മിനിമം വേതനം മാത്രം കൈപ്പറ്റുന്നവര്‍,അവര്‍ക്കൊപ്പമാണ് രാജ്യം നിലകൊള്ളേണ്ടത്.രണ്ട് മില്യന്‍ ആളുകളാണ് അയര്‍ലണ്ടില്‍ തൊഴിലെടുക്കുന്നത്.അവരാണ് അയര്‍ലണ്ടിലെ ഇടത്തരക്കാര്‍ ,അയര്‍ലണ്ടിന്റെ മധ്യവര്‍ഗം.സമൂഹത്തിനുവേണ്ടി അവര്‍ ഒട്ടേറെ ചെയ്യുന്നു,എന്നാല്‍ കാര്യമായ നേട്ടമൊന്നും അവര്‍ക്ക് ലഭിക്കുന്നില്ല. അതാണ് അവരുടെ ജീവിതം.ഈ വിഭാഗത്തിനാണ് നമ്മുടെ സമൂഹം പ്രാധാന്യം നല്‍കേണ്ടത്’വരദ്കര്‍ പറഞ്ഞു.അഞ്ചോ പത്തോ യൂറോ ആഴ്ചതോറും ടാക്‌സ് ഇളവ് ചെയ്ത് ലഭിച്ചാല്‍ അവരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കാനാവും.പ്രധാനമന്ത്രി പറഞ്ഞു.

അവസരങ്ങളുടെ റിപ്പബ്ലിക്കായി അയര്‍ലണ്ടിനെ മാറ്റുമെന്ന പ്രഖ്യാപനത്തോടുള്ള പ്രതിബദ്ധത വരദ്കര്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു.

മുമ്പ് ആരോഗ്യവകുപ്പ് വിടാനുണ്ടായ കാരണത്തെക്കുറിച്ചും ആദ്യമായി വരദ്കര്‍ മനസ്സുതുറന്നു.’വളരെ പ്രതീക്ഷയോടെയാണ് ആ വകുപ്പിന്റെ തലപ്പത്ത് എത്തിയത്. ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാഗ്രഹിച്ചു. എന്നാല്‍ അത് മാനേജ് ചെയ്യാന്‍ കഴിഞ്ഞില്ല.മുകളില്‍ നിന്നുള്ള പ്രശ്നങ്ങളായിരുന്നു കാരണം’.

വകുപ്പില്‍ നിന്നും മാറ്റിയതാണോയെന്ന ചൂണ്ടച്ചോദ്യത്തെ ബോധപൂര്‍വംതന്നെ സ്വീകരിച്ച വരദ്കര്‍ തന്റെ മുന്‍ നേതാവ് എണ്‍ഡകെന്നിയോടുള്ള നീരസം വ്യക്തമാക്കാനും അതിനെ ആയുധമാക്കി.

‘ഞങ്ങള്‍ അവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തിരുന്നു. അവിടെ നടപ്പാക്കാനാവശ്യമായ എല്ലാ സംഗതികളും തുറന്നു പറയുകയും ചെയ്തു. എന്നാല്‍ അതിന് യാതോരു മറുപടിയും ലഭിച്ചില്ല.കിട്ടിയ മറുപടി വകുപ്പ് മാറ്റമായിരുന്നു’ വരദ്കര്‍ തുറന്നടിച്ചു.

ചൈല്‍ഡ് കെയര്‍ മേഖലയില്‍ തന്റെ സര്‍ക്കാരിനുള്ള പ്രതിബദ്ധത ഊന്നിപറഞ്ഞ വരദ്കര്‍ അയര്‍ലണ്ടിലെ അവഗണയ്ക്കപ്പെട്ട മധ്യവര്‍ഗത്തിന്റെ കൂടി പ്രതിനിധിയായി പ്രവര്‍ത്തിക്കാനാണ് തന്റെ ഉദ്ദേശം എന്ന് ആഭിമുഖത്തില്‍ ആവര്‍ത്തിച്ചു.

റിട്ടയര്‍മെന്റ്ആ പ്രഖ്യാപിച്ച ര്‍ ടി ഇ യിലെ സീനിയര്‍ പത്രപ്രവര്‍ത്തകനായ വിന്‍സന്റ് ബ്രൗണിന്റെ അവസാന ഇന്റര്‍വ്യൂ കൂടിയായിരുന്നു ഇന്നലത്തേത്.

Scroll To Top