Wednesday September 26, 2018
Latest Updates

771മില്യണ്‍ ആളുകളുടെ ഇമെയില്‍ ഐഡിയും  പാസ് വേര്‍ഡുകളും പുറത്തായി

771മില്യണ്‍ ആളുകളുടെ ഇമെയില്‍ ഐഡിയും  പാസ് വേര്‍ഡുകളും പുറത്തായി

ഡബ്ലിന്‍ :ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ട് ലക്ഷക്കണക്കിനാളുകളുടെ ഇ മെയിലും പാസ് വേഡുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്.അതി ബൃഹത്തായ ഡാറ്റാ ചോര്‍ത്തലിലൂടെ 771മില്യണ്‍ ആളുകളുടെ ഇമെയില്‍ ഐഡിയും പാസ് വേര്‍ഡുകളുമാണ് പുറത്തായത്.വിവരങ്ങള്‍ ചോര്‍ത്തിയ സ്പാന്‍ബോട്ട് എന്ന പേരുള്ള ഓണ്‍ലൈനര്‍ നെതര്‍ലണ്ടിലെന്നു കരുതുന്ന സെര്‍വറില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് വിവരം. ലക്ഷക്കണക്കിനാളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.പുതിയ ഇമെയില്‍ ഐഡിയും പാസ് വേഡുമുണ്ടാക്കണമെന്നാണ് സൈബര്‍വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

ചരിത്രത്തിലെ ഏറ്റവും വലുതെന്നു കരുതുന്ന വിവര ചോരണമാണ് താന്‍ നടത്തിട്ടുള്ളതെന്ന് ഹാവ് ഐ ബീന്‍ പോണ്‍ഡ് വെബ്സൈറ്റ് ഉടമ ട്രോയ് ഹണ്ട് അവകാശപ്പെടുന്നു.മാല്‍വെയര്‍ വഴി ബാങ്ക് വിവരങ്ങളും മറ്റും ചോര്‍ത്തിയതിന് പുറമേ കൂടുതല്‍ വൈറസുകളും അനാവശ്യ മെയിലുകളുമെല്ലാം ഇമെയിലുകളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികള്‍ ഉള്‍പ്പടെ യൂറോപ്പിലെ സകലമാന ആളുകളുടെയും വിവരങ്ങള്‍ തന്റെ വെബ്സൈറ്റിലുണ്ടെന്ന് ഇയാള്‍ അവകാശപ്പെടുന്നു!.വെബ്സൈറ്റ് പരിശോധിച്ച് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കാനുള്ള എളുപ്പ വഴിയും ഇയാള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Scroll To Top