Friday December 09, 2016
Latest Updates

7’3 പൊക്കമുള്ള അയര്‍ലണ്ടിലെ ഭീമാകാരന്‍ ഷോണ്‍ എയ്‌സ്ബിറ്റ് വീണ്ടും ആശുപത്രിയില്‍

7’3 പൊക്കമുള്ള അയര്‍ലണ്ടിലെ ഭീമാകാരന്‍ ഷോണ്‍ എയ്‌സ്ബിറ്റ് വീണ്ടും ആശുപത്രിയില്‍

ഗ്രേസ്‌റ്റോണ്‍സ്: അയര്‍ലണ്ടിലെ ഭീമാകാരന്‍ ഷോണ്‍ എയ്‌സ്ബിറ്റ് വീണ്ടും ആശുപത്രിയില്‍. അസാധാരാണ വലിപ്പത്തെ തുടര്‍ന്ന് പ്രസിദ്ധനായ ഗ്രേസ് ടൌണില്‍ നിന്നുള്ള 51 കാരന്‍ ഷോണാണ് അയര്‍ലണ്ടില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള ഭീമാകാരനായ മനുഷ്യന്‍.. ഏഴടി മൂന്നര ഇഞ്ച് ഉയരമുള്ള ഷോണ്‍ ഉപയോഗിക്കുന്ന ഷൂസിന് വലിപ്പം22 ഇഞ്ചാണ്. 21 വയസ്സില്‍ തന്നെ അയര്‍ലണ്ടിലെ ഏറ്റവും ഉയരക്കാരനായി മാറിയ ഷോണ്‍ അനധികൃതമായി ശരീരം വലിപ്പം വെയ്ക്കുന്ന ‘ജൈജാന്റ്റിസ’ ത്തിന്റെ പിടിയിലായി പിന്നെയും ശരീരവളര്‍ച്ചയ്ക്ക് ഇരയാകുകയായിരുന്നു.

ഒരു പുരുഷന്‍െ്‌റ പൂര്‍ണ്ണവളര്‍ച്ച സംഭവിക്കുന്ന 21 ാം വയസ്സില്‍ തന്നെ ആറ് അടി 11 ഇഞ്ച് ഉയരം വന്ന ഷോണിന്‍െ്‌റ കാര്യത്തില്‍ 39 വയസ്സുവരെ വളര്‍ച്ച തുടര്‍ന്നു. കുട്ടിയായിരിക്കുമ്പേള്‍ തന്നെ ശരീരം ആവശ്യത്തിധികം ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്‍െ്‌റ ഫലമായി വലിപ്പവും ഉയരവും പതിവിലും കവിഞ്ഞ നിലയില്‍ കൂടുന്ന അവസ്ഥയാണ് ജൈജാന്റ്റിസം.ക്രെംലിനിലെ നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഇക്കാര്യത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഷോണ്‍ പറയുന്നു.

ഈ അവസ്ഥയുമായി ബന്ധപ്പെട്ട് അനേകം ആരോഗ്യ പ്രശ്‌നങ്ങളാണ് ഷോണ്‍ അഭിമുഖീകരിക്കുന്നത്. ഇടതു കാല്‍ പാരാലിസിസിന് വിധേയമായിരിക്കുകയാണെന്നും വലതു കാല്‍ നീങ്ങുന്നതും സമാനഗതിയിലാണെന്നും ഷോണ്‍ പറയുന്നു. ബെഡില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതി കാര്യങ്ങള്‍ വീണ്ടും വഷളാക്കിയിരിക്കുകയാണ്. ശരീരത്തിന്‍െ്‌റ അവസ്ഥ മോശമായതിനെ തുടര്‍ന്ന് ചെയ്തു വന്ന മിഷനറി ജോലിയും ഷോണ്‍ ഉപേക്ഷിച്ചു.

അയര്‍ലണ്ടിലെ ഉയരം കൂടിയ വ്യക്തികളുടെ ക്ലബ്ബിന്‍െ്‌റ മുന്‍ പ്രസിഡണ്ട് കൂടിയായ ഷോണ്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ അവസ്ഥയില്‍ എത്തിയത്. അതേസമയം ഷോണിന്‍െ്‌റ ബന്ധുക്കളെല്ലാം ഉയരക്കാരുടെ സംഘത്തില്‍ പെട്ടവരാണ്. ഷോണിന്‍െ് സഹോദരന് ഉയരം 6 അടി 5 ഇഞ്ചാണ്. സഹോദരിക്ക ശരാശരി 5 അടി 4 ഇഞ്ചുണ്ട്. ഭാര്യ ജാക്കിക്കും ആറടി ഉയരമുണ്ട്. വസ്ത്രങ്ങളുടേയും ചെരുപ്പിന്‍െ്‌റയും കാര്യത്തില്‍ അവയൊക്കെ കണ്ടെത്താന്‍ ഇന്റ്റര്‍നെറ്റ് ഒരുക്കിത്തന്ന ദൈവത്തിന് ഇയാള്‍ നന്ദി പറയുകയാണ്.

Scroll To Top