Thursday October 18, 2018
Latest Updates

ഡബ്ലിന്‍: നവംബര്‍ 2 ,3 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ 2018 ‘ത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ,പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.
മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിര്‍ണ്ണയത്തിന്റെ സൌകര്യവും കണക്കിലെടുത്ത് വെബ് സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.

5 ഇനങ്ങളിലോ കൂടുതലോ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് റെജിസ്‌ട്രേഷന്‍ ഫീസില്‍ 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്ടോബര്‍ 20 – ആണ്.

രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ.

http://www.nrithanjali.com

ഈ വര്‍ഷത്തെ പുതിയ ഇനമായി ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായി ‘ഐറിഷ് ഡാന്‍സ്’ മത്സരവും, സീനിയര്‍ വിഭാഗത്തില്‍ മലയാളം ചെറുകഥാ മത്സരവും ഉണ്ടാവും.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി , കളറിംഗ്,ഡ്രോയിങ് , പെയിന്റിംഗ് മത്സരങ്ങള്‍ ആദ്യ ദിനമായ നവംബര്‍ 2 -ന് , വെള്ളിയാഴ്ച, ആവും നടത്തപ്പെടുക. ഡബ്‌ള്യു.എം.സി മലയാളം ലൈബ്രറി ഏര്‍പ്പെടുത്തുന്ന പ്രത്യേക മത്സരങ്ങളായ മലയാളം അക്ഷരമെഴുത്ത്, മലയാളം ചെറുകഥാ രചനാ മത്സരങ്ങളും ആദ്യ ദിനം തന്നെ നടക്കുന്നതാണ്.

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങള്‍ ഇവയെല്ലാം നൃത്താഞ്ജലി വെബ്സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
King Kumar Vijayarajan – 0872365378
Bijoy Joseph – 0876135856
Sajesh Sudarsanan – 0833715000
Serin Philip – 0879646100

Scroll To Top