Thursday October 18, 2018
Latest Updates

65 കഴിഞ്ഞവര്‍ക്ക് ഫ്രീ ഡെലിവറി ഒരുക്കി ടെസ്‌കോ

65 കഴിഞ്ഞവര്‍ക്ക് ഫ്രീ ഡെലിവറി ഒരുക്കി ടെസ്‌കോ

ഡബ്ലിന്‍ :65 കഴിഞ്ഞവര്‍ക്ക് സാധനങ്ങള്‍ ഫ്രീയായി വീട്ടിലെത്തിച്ചു കൊടുക്കുന്ന ഓണ്‍ലൈന്‍ പദ്ധതി ശ്രദ്ധേയമാകുന്നു.ഐറിഷ് സൂപ്പര്‍മാര്‍ക്കറ്റ് ടെസ്‌കോയാണ് ഈ പുതിയ ചുവടുവെയ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്.പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങളെത്തിക്കുന്നതിനും ഇഷ്ടപ്പെട്ട വിഭവങ്ങളെത്തിക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം.സൗജന്യ ഷോപ്പിംഗ് ഡെലിവറി നല്‍കുന്ന അയര്‍ണ്ടിലെ ആദ്യ റീട്ടെയില്‍ ശൃംഖലയാണ് ടെസ്‌കോ എന്നാണ് അവരുടെ അവകാശവാദം.

. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഈ ഓണ്‍ലൈന്‍ ഡെലിവറി സേവനം ലഭിക്കുക. കുറഞ്ഞത് 50 യൂറോയുടെ പര്‍ച്ചെയ്സ് നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഡെലിവറി സര്‍വീസ് ഏറെ സൗകര്യപ്രദമാവുമെന്നാണ് കരുതുന്നത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top