Tuesday September 25, 2018
Latest Updates

601 മാര്‍ക്കിന്റെ തിളക്കമാര്‍ന്ന വിജയവുമായി ക്‌ളോണ്‍മലിലെ സറീന ലാസറസ് : ഇനി ഡോക്റ്ററാവാന്‍ പഠിക്കേണം !

601 മാര്‍ക്കിന്റെ തിളക്കമാര്‍ന്ന വിജയവുമായി ക്‌ളോണ്‍മലിലെ സറീന ലാസറസ് : ഇനി ഡോക്റ്ററാവാന്‍ പഠിക്കേണം !

ക്‌ളോണ്‍മല്‍ :ലീവിംഗ് സെര്‍ട്ട് പരീക്ഷയില്‍ മികച്ച വിജയവുമായി കൗണ്ടി ടിപ്പററിയിലെ ക്‌ളോണ്‍മലിലെ സറീന ലാസറസ്.

601 മാര്‍ക്കുകളോടെ അഭിമാനാര്‍ഹമായ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് സറീന ലാസറസ്. ക്‌ളോണ്‍മലിലെ ലേറെറ്റോ സെക്കന്‍ഡറി സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ സറീന ഉയര്‍ന്നത് കൗണ്ടി ടിപ്പററിയിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരുടെ നിരയിലേക്കാണ്.

അയര്‍ലണ്ടില്‍ കത്തോലിക്കാ സഭയിലെ ഡീക്കനും ക്‌ളോണ്‍മല്‍ സൗത്ത് ടിപ്പററി ജനറല്‍ ഹോസ്പിറ്റലിലെ മെന്റല്‍ സോഷ്യല്‍ വര്‍ക്കറും, തിരുവനന്തപുരം പൂവാര്‍ സ്വദേശിയുമായ റവ .ഡോ.എം ജി ലാസറസിന്റെയും സീനാ ലാസറസിന്റെയും മകളാണ് സറീന.

കുടുംബാംഗങ്ങളുടെയും.അധ്യാപകരുടെയും പിന്തുണയാണ് തന്റെ വിജയത്തിന് കാരണമായതെന്ന് സറീന പറയുന്നു.’നന്നായി പഠിച്ചു.പരീക്ഷഎഴുതിയപ്പോള്‍ തന്നെ നല്ല വിജയം ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു’. ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി ട്രേസിയാണ് ഏക സഹോദരി.

ബള്‍ഗേറിയയില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ജ്യേഷ്ഠന്‍ റൊമോള്‍ഡിന്റെ പാത തന്നെ തിരഞ്ഞെടുക്കാനാണ് സറീനയുടെയും തീരുമാനം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top