Friday February 24, 2017
Latest Updates

600,000 യൂറോയുടെ മയക്കുമരുന്ന് പിടിച്ച സ്‌നിഫര്‍ ഡോഗ് ‘ഹോളി’ താരമായി

600,000 യൂറോയുടെ മയക്കുമരുന്ന് പിടിച്ച സ്‌നിഫര്‍ ഡോഗ് ‘ഹോളി’ താരമായി

ഡബ്ലിന്‍: 600,000 യൂറോയുടെ മയക്കുമരുന്ന് പിടിച്ച് റവന്യൂ വകുപ്പിന്റെ സ്‌നിഫര്‍ ഡോഗ് ഹോളി താരമായി. ഡബ്ലിന്‍ തുറമുഖത്ത് നടന്ന മയക്കുമരുന്ന് വേട്ടയിലാണ് ഹോളി 600,000 യൂറോ മൂല്യം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ഡബ്ലിന്‍ തുറമുഖത്ത് നടന്ന പരിശോധനയില്‍ ഹോളി മണം പിടിച്ച് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഈ നായ നല്‍കിയ സൂചന പ്രകാരം 30 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സ്‌പെയിനില്‍ നിന്ന് വന്ന ഒരു കപ്പലില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 

അതേസമയം സംഭവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി വിവരമില്ല. റവന്യൂ വക്താവ് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് കവനില്‍ നിന്ന് 200,000 യൂറോയുടെ കഞ്ചാവ് പിടിച്ചത്. കവനില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിലും അന്വേഷണം പുരോഗമിക്കുന്നു. അയര്‍ലണ്ടില്‍ മയക്കുമരുന്ന് മാഫിയയുടെയും ക്രിമിനല്‍ സംഘങ്ങളുടെയും പ്രവര്‍ത്തനം വ്യാപിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ഗാര്‍ഡ വക്താവ് അറിയിച്ചു.

Scroll To Top