Saturday December 03, 2016
Latest Updates

60 അടിയുള്ള ഗണപതി വിഗ്രഹം 

60 അടിയുള്ള ഗണപതി വിഗ്രഹം 

ഹൈദ്രബാദ്: ഗണപതിയുടെ 60 അടി ഉയരമുള്ള വിഗ്രഹത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് കരുതുന്ന ഈ ഗണപതി വിഗ്രഹം പൂര്‍ത്തിയാക്കുന്നത് തെലുങ്കാനയിലെ കരകൌശല വിദഗ്ധരാണ്. പ്രശസ്തമായ വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് വിഗ്രഹത്തിന്റെ നിര്‍മ്മാണം. 

മെയ് 24 ആരംഭിച്ച നിര്‍മ്മാണം ഓഗസ്റ്റ് 25 ന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 125 തൊഴിലാളികളെ ഉപയോഗിച്ച് 50 ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗണേശ വിഗ്രഹത്തിന് 60 അടി ഉയരവും 28 അടി വീതിയും 50 ടണ്‍ ഭാരവുമുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

Scroll To Top