Friday December 02, 2016
Latest Updates

6.50 യൂറോയ്ക്ക് മൊത്തം സ്‌കൂള്‍ യൂണിഫോം: വന്‍ വിലക്കിഴിവ് ഓഫറുമായി ആള്‍ഡി

6.50 യൂറോയ്ക്ക് മൊത്തം സ്‌കൂള്‍ യൂണിഫോം: വന്‍ വിലക്കിഴിവ് ഓഫറുമായി ആള്‍ഡി

ഡബ്ലിന്‍: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ യൂണിഫോമുകള്‍ക്ക് വന്‍ വിലക്കിഴിവ് വാഗ്ദാനവുമായി അയര്‍ലണ്ടിലെ പ്രമുഖ കമ്പനികള്‍. ആള്‍ഡിയാണ് ഏറ്റവുമധികം വിലക്കിഴിവ് ഓഫര്‍ ചെയ്യുന്ന കമ്പനി. 6.50 യൂറോയില്‍ കുറഞ്ഞ തുണിത്തരങ്ങള്‍ വരെ ആള്‍ഡി ഷോപ്പില്‍ വില്‍പ്പനയ്ക്കുണ്ട്.

നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സിയുടെ കണക്ക് പ്രകാരം പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങുന്നതിന് ഓരോ അധ്യയന വര്‍ഷത്തിന്റെയും തുടക്കത്തില്‍ 487 യൂറോ വരെ ചെലവഴിക്കേണ്ടി വരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു ജോഡി യൂണിഫോമിനും ഷൂസിനും മാത്രമായി 190.60 യൂറോ ചെലവാകും. എന്നാല്‍ ആള്‍ഡി വിലക്കുറവ് പ്രഖ്യാപിച്ചതോടെ നേരത്തെ
ചെലവാക്കിയിരുന്നതിന്റെ 20 ശതമാനം തുകയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആള്‍ഡിയിലെ ഒരു ജോഡി ട്രൌസറിന് 1.99 യൂറോയാണ് വില. രണ്ട് പാക്ക് പോളോ ഷര്‍ട്ടിനും 1.99 യൂറോ നല്‍കിയാല്‍ മതിയാകും.സ്വെറ്റര്‍ 2.49 യൂറോയാണ് വില. പോളോസിനും ജംബറിനും 1.99 യൂറോ വില നല്‍കിയാല്‍ മതി. ഷോര്‍ട്ട് സ്ലീവ് ഷര്‍ട്ടുകള്‍ക്ക് 3.49 യൂറോയും ഷര്‍ട്ടിനു പുറമേ ധരിക്കുന്ന മേല്‍ വസ്ത്രങ്ങള്‍ക്ക് 3.99 യൂറോയും ഷൂസിനു 7.99 യൂറോയുമാണ് വില. ഗുണനിലവാരം ഉറപ്പാക്കിയ വസ്ത്രങ്ങളാണ് വിലക്കുറവില്‍ വില്‍ക്കുന്നതെന്ന് ആള്‍ഡി അധികൃതര്‍ പറഞ്ഞു.

ജൂലൈ 24 മുതല്‍ വില കുറഞ്ഞ വസ്ത്രങ്ങളുടെ വില്‍പ്പന ആരംഭിക്കുമെന്ന് ആള്‍ഡി വക്താവ് കോളിന്‍ ബ്രെസ്ലിന്‍ പറഞ്ഞു.

Scroll To Top