Friday January 19, 2018
Latest Updates

ട്രാക്കര്‍ പലിശ നിരക്ക് നല്‍കാതെ കബളിപ്പിച്ച അയര്‍ലണ്ടിലെ ബാങ്കുകളുടെ മേധാവികള്‍ ജയിലില്‍ പോകേണ്ടി വരും,ഇടപാടുകാര്‍ക്ക് മാസം 300 യൂറോ വരെ ഇളവ് ലഭിച്ചേക്കും 

ട്രാക്കര്‍ പലിശ നിരക്ക് നല്‍കാതെ കബളിപ്പിച്ച അയര്‍ലണ്ടിലെ ബാങ്കുകളുടെ മേധാവികള്‍ ജയിലില്‍ പോകേണ്ടി വരും,ഇടപാടുകാര്‍ക്ക് മാസം 300 യൂറോ വരെ ഇളവ് ലഭിച്ചേക്കും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആയിരക്കണക്കിന് മോര്‍ട്ട്‌ഗേജ് ഇടപാടുകാര്‍ക്ക് ട്രാക്കര്‍ പലിശ നിരക്ക് നല്‍കാതെ കബളിപ്പിച്ച ബാങ്കുകളുടെ ഉത്തരവാദിത്വപ്പെട്ട തലവന്മാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം.അന്തര്‍ദേശീയ തലത്തില്‍ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ അഭിഭാഷകരുമായി ബന്ധപ്പെട്ട ശേഷമാണ് ജനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെ വിരുദ്ധനിലപാട് പ്രകടിപ്പിക്കുകയും,നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത ബാങ്കുകള്‍ക്ക് എതിരെ കേസ് എടുക്കുവാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചത്.

33,700 ഇടപാടുകാരെ ബാങ്കുകള്‍ കൂടുതല്‍ പലിശ നിരക്ക് ഈടാക്കി കബളിപ്പിച്ചതായാണ് ഇതേ വരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.ഇത് കൂടാതെ കെബിസി,എഐബി ബാങ്കുകള്‍ നടത്തിയ കൂടുതല്‍ ‘തട്ടിപ്പുകള്‍’നടത്തിയിട്ടുള്ളതായാണ് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിയത്.ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ക്ക് ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് ഇടപാടില്‍ നഷ്ടം സംഭവിച്ചതായാണ് പറയപ്പെടുന്നത്.

ഉപഭോക്താക്കള്‍ സ്വയം തട്ടിപ്പ് കണ്ടെത്തി അറിയിക്കണമെന്ന നിലപാടിലാണ് ചില ബാങ്കുകള്‍ ഇപ്പോഴും.തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന വിവരം ഇടപാടുകാരെ അറിയിക്കാന്‍ പോലും ബാങ്കുകള്‍ തയാറല്ല.കഴിഞ്ഞ മാസങ്ങളില്‍ മാത്രം എഐബിയില്‍ 4900 കേസുകളും,ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ 6000 കേസുകളും,കെബിസിയില്‍ 2500 കേസുകളും പുതുതായി കണ്ടെത്തി.

കോടതിയില്‍ ബാങ്ക് മേധാവികള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് നല്‍കുന്നതിനൊപ്പം ബാങ്കുകള്‍ തങ്ങളുടെ വരുമാനത്തിന്റെ പത്തു ശതമാനം വരെ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യേണ്ടി വരുമെന്ന് പ്രമുഖ നിയമവിദഗ്ദര്‍ വ്യക്തമാക്കി.

നിലവില്‍ വഞ്ചിക്കപ്പെട്ട ഇടപാടുകാര്‍ ഇനിയുള്ള മോര്‍ട്ടഗേജ് തുകയില്‍ പ്രതിമാസം ശരാശരി 300 യൂറോ വരെ കുറച്ച് അടച്ചാല്‍ മതിയാകും എന്നാണ് സൂചനകള്‍.കൂടാതെ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനും സാധ്യതയുണ്ട്.

Scroll To Top