Thursday August 17, 2017
Latest Updates

4 ജിയുടെ കാലം കഴിയുന്നു , ഇനി 5 ജി വരുന്നു

4 ജിയുടെ കാലം കഴിയുന്നു , ഇനി 5 ജി വരുന്നു

ഡബ്ലിന്‍: ഇനി 5ജിയുടെ കാലം. 2020ഓടെ ലോകത്ത് അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കുകള്‍ കൊണ്ടുവരാന്‍ ലോക മൊബൈല്‍ സേവന ദാതാക്കള്‍ ധാരണയിലെത്തി. 4ജി കണക്ഷനെക്കാള്‍ 5ജിയ്ക്ക് കൂടുതലായി എന്ത് നല്‍കാനാകുമെന്നാണ് ഇനി അറിയേണ്ടത്.

5ജി കൊണ്ടുവരാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെങ്കിലും 2019ഓടെ 5ജിയ്ക്കായി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 2020ലെ ടോക്യോ ഒളിമ്പിക്‌സ് മുന്നില്‍കണ്ടാകും 5ജിയുടെ ലോഞ്ചിങ്.

4ജിയെക്കാള്‍ അതിവേഗതയില്‍ ഡൗണ്‍ലോഡിംഗും തടസ്സമില്ലാതെ എച്ഡി വീഡിയോകള്‍ കാണാനും ഗെയിം ആസ്വദിക്കാനും 5ജി സഹായകമാകും. 5ജിയില്‍ നെറ്റ് വര്‍ക്ക് കപാസിറ്റി ആയിരം മടങ്ങ് വര്‍ധിക്കുമെന്നും പറയപ്പെടുന്നു. അതേസമയം 5ജി കണക്ഷന് ആവശ്യമായ സ്‌പെക്ട്രം ഇല്ലാത്തത് പദ്ധതിക്ക് വെല്ലുവിളിയാണ്. ഇനി ഹയര്‍ ഫ്രീക്വെന്‍സി സ്‌പെക്രടം ഉണ്ടെങ്കില്‍ തന്നെ അവയുടെ ട്രാഫിക് ചെറിയ അകലത്തില്‍ മാത്രമെ ലഭിക്കുകയുള്ളൂ. 

നിലവിലെ മൊബൈല്‍ ഫോണുകളടക്കമുള്ള ഉല്‍പന്നങ്ങള്‍ 5ജിയായി അപ്‌ഗ്രേഡ് ചെയ്യുന്നതും വലിയ വെല്ലുവിളിയാണ്. ഇതിനായി ഓപ്പറേറ്റര്‍മാര്‍ 1.7 ട്രില്യണ്‍ ഡോളറോളം ചെലവയിക്കേണ്ടിവരും. 4ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്നതായിരിക്കും ഇത് ആദ്യം ചെയ്യേണ്ടത്.

അള്‍ട്രാ ഫാസ്റ്റ് സ്പീഡ്, ഉയര്‍ന്ന ഡേറ്റാ കപ്പാസിറ്റി, ജ്യോഗ്രഫിക്കല്‍ കവറേജ് എന്നിവയാണ് 5ജിയുടെ പ്രധാന സവിശേഷതകള്‍

Scroll To Top