Sunday December 04, 2016
Latest Updates

ഡബ്ലിനിലേയ്ക്ക് ശ്രീലങ്ക വരുന്നു ..അയര്‍ലണ്ടിനെ നേരിടാന്‍

ഡബ്ലിനിലേയ്ക്ക് ശ്രീലങ്ക വരുന്നു ..അയര്‍ലണ്ടിനെ നേരിടാന്‍

ഡബ്ലിന്‍: ശ്രീലങ്കയും അയര്‍ലണ്ടും തമ്മിലുള്ള ഏകദിന ഇന്റര്‍നാഷണല്‍ സീരീസ് അടുത്ത മെയ്യില്‍. 35 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ രണ്ട് മാച്ചുകള്‍ അയര്‍ലണ്ടില്‍ വച്ച് കളിക്കാന്‍ ശ്രീലങ്ക തയ്യാറായിരിക്കുന്നത്. ഡബ്ലിനിലെ ക്ലൊണ്ടാര്‍ഫില്‍ വച്ച് അടുത്ത മെയ് 6നും 8നും മാച്ചുകള്‍ നടത്താനാണ് അയര്‍ലണ്ട് തീരുമാനിച്ചിരിക്കുന്നത്. ഇത് വേള്‍ഡ് കപ്പിനു മുന്നോടിയായിട്ടുള്ള ഒരുക്കംകൂടിയാണ്. ഇത് രണ്ടു ടീമുകള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെയാണെന്ന് അയര്‍ലണ്ട് കോച്ച് ഫില്‍ സൈമണ്‍സ് പറഞ്ഞു. 2015ല്‍ഡ നടക്കാന്‍ പോകുന്ന വേള്‍ഡ്കപ്പിനു മുന്നെയുള്ള ഒരു പ്രാക്ടീസ് കൂടി ആവും ഈ സീരീസ് കൊണ്ട് ലഭിക്കുക എന്നും സൈമണ്‍സ് കൂട്ടിച്ചേര്‍ത്തു.

കായിക മത്സരങ്ങളില്‍ അസോസിയേറ്റ് രാജ്യങ്ങളുടെ സ്റ്റാറ്റസ് ഉയര്‍ന്നിരിക്കുകയാണ്. ഡബ്ലിനില്‍ വച്ച് നടക്കുന്ന 50ഓവര്‍ഫോര്‍മാറ്റ് മാച്ചില്‍ ഒരു ഫുള്‍മെമ്പര്‍ രാജ്യത്തോട് ഏറ്റുമുട്ടാനുള്ള നിലയിലേക്കും ടീം വളര്‍ന്നിരിക്കുന്നു. ഇത്തരം മത്സരങ്ങളില്‍ വിജയിച്ചുകൊണ്ട് 2014ല്‍ തങ്ങളുടെ ക്രിക്കറ്റ് ഭാവി മറ്റൊരു നിലയിലേക്ക് എത്തിക്കുമെന്നാണ് സൈമണ്‍സ് പറഞ്ഞത്. കുമാര്‍ സങ്കക്കാരയുടെയും ആംഗ്‌സോ മാത്യൂസിന്റെയും തിലകരത്‌നെ ദില്‍ഷന്റെയും ലശിത് മലിങ്കയുടെയും ടീമിനോട് മത്സരിക്കുക എന്നത് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വലിയ ഒരവസരമാണെന്നും കോച്ച് എടുത്തു പറഞ്ഞു. വളരെ ശക്തരായ എതിരാളികളാണെങ്കിലും തങ്ങള്‍ക്ക് മെയ് വരെ ലഭിച്ചിരിക്കുന്ന സമയം ഉപയോഗപ്പെടുത്താമെന്നാണ് കോച്ച് വിശ്വസിക്കുന്നത്. അയര്‍ലണ്ടും കാത്തിരിക്കുകയാണ് മെയില്‍ നടക്കുന്ന ചെറിയൊരു അങ്കത്തിനായി.

Scroll To Top