Saturday December 03, 2016
Latest Updates

58 ശതമാനം പോളിംഗ്, ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം, ലേബറും ഫിനഗേലും പരാജയഭീതിയില്‍ 

58 ശതമാനം പോളിംഗ്, ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം, ലേബറും ഫിനഗേലും പരാജയഭീതിയില്‍ 

ഡബ്ലിന്‍: ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയ്ക്കും ഫിന ഗേലിനും കൊടിയ പരാജയഭീതി സമ്മാനിച്ചുകൊണ്ട് അയര്‍ലണ്ടിലെ ലോക്കല്‍, യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് വൈകിട്ട് പത്ത് മണിക്ക് സമാപിച്ചു. ശരാശരി 50 മുതല്‍ 60 ശതമാനം വരെയാണ് മിക്കയിടങ്ങളിലും പോളിംഗ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 9 മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ 50 ശതമാനം ഫലങ്ങളും അറിയാനാകും. ഭൂരിപക്ഷം മണ്ഡലങ്ങളിലും ശരാശരി 50 പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 

ഫിയാന ഫെയ്ല്‍ പാര്‍ട്ടി 56 മുതല്‍ 57 ശതമാനം വരെ പോളിംഗ് പ്രതീക്ഷിക്കുമ്പോള്‍ ഫിന ഗേലും സിന്‍ ഫിണ്‍ പാര്‍ട്ടി 58 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നു. വിവിധ ഏരിയകളില്‍ വളരെ വ്യത്യസ്തമായ നിലയിലാണ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. വോട്ടിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‌ക്കെ ഡബ്ലിന്‍ സിറ്റി ഏരിയയില്‍ വെറും 36 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം ഡബ്ലിനിലെ തന്നെ പെം ബ്രൂക്ക് ഡോണിബ്രൂക്ക് ഏരിയയില്‍ പോളിംഗ് ശതമാനം 47 ശതമാനം രേഖപ്പെടുത്തി. 

ബല്ലിമനില്‍ 43 ശതമാനവും റാത്ത്‌മൈനില്‍ 24 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. നോര്‍ത്ത് ഇന്നര്‍ സിറ്റി സെന്ററില്‍ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ 22 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കോര്‍ക്കില്‍ ലോക്കല്‍, യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനത്തില്‍ റെക്കോഡ് കുറവാണ് രേഖപ്പെടുത്തിയത്. അയര്‍ലണ്ടിലെ ഒട്ടു മിക്ക പോളിംഗ് സ്‌റ്റേഷനുകളിലെയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. 

ഡബ്ലിനിലെ താല ,ലൂക്കന്‍ ,ഫിംഗ്ലസ് ,ബ്ലാക്ക് റോക്ക് ,സ്വോര്‍ഡ്‌സ് ,ബൂമൌണ്ട് മേഖലകളില്‍ രാവിലെതന്നെ നിരവധി മലയാളികളും വോട്ടുചെയ്യാന്‍ എത്തിയിരുന്നു.ഗാള്‍വേ ,ലിമറിക്ക് ,കോര്‍ക്ക് എന്നിവിടങ്ങളിലും നിരവധി മലയാളി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

Scroll To Top